Advertisment

സ്ത്രീ സാന്ത്വനം പദ്ധതിക്ക് ​ഡോ. ബോബി ചെമ്മണൂര്‍ തുടക്കംകുറിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  പാലക്കാട് ചക്കാന്തറ സ്‌നേഹസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റിയുടെആഭിമുഖ്യത്തില്‍ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ആരംഭിച്ച സ്ത്രീസാന്ത്വനം പദ്ധതിക്ക് തുടക്കമായി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ്പീസ്) ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പാലക്കാട് ടൗണ്‍ ഹാളില്‍ നടന്നചടങ്ങില്‍ സ്‌നേഹസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ഷാരോണ്‍എസ് ജോസഫ് അധ്യക്ഷനായിരുന്നു. പാലക്കാട് നഗരസഭാപൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഷുക്കൂര്‍,വിപിന്‍ദാസ്, യാസര്‍ അലിഖാന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍,സ്വാഗതവും സ്ത്രീസാന്ത്വനംചെയര്‍പേഴ്‌സണ്‍ ഷക്കീല നന്ദിയും പറഞ്ഞു.

പാലക്കാട് ചക്കാന്തറ സ്‌നേഹസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റിയുടെസ്ത്രീ സാന്ത്വനം പദ്ധതി ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്യുന്നു.സ്‌നേഹസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ഷാരോണ്‍ എസ്ജോസഫ്, പാലക്കാട് നഗരസഭാ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ അബ്ദുല്‍ ഷുക്കൂര്‍, വിപിന്‍ദാസ്, യാസര്‍ അലിഖാന്‍തുടങ്ങിയവര്‍ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍, ഷക്കീല തുടങ്ങിയവര്‍സമീപം .

Advertisment