Advertisment

മഹിളാശ്രീ ഓൺലൈൻ വിപണനോദ്ഘാടനം ഡോ. ബോബി ചെമ്മണൂർ നിർവഹിച്ചു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂർ:   എം എസ് എസ് തൃശൂർ ജില്ലാ കമ്മിറ്റി സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന മഹിളാശ്രീ ഓൺലൈൻ വിപണനോദ്ഘാടനം ഗിന്നസ് വേൾഡ് റെക്കോർഡ് (വേൾഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ബോബി ചെമ്മണൂർ നിർവഹിച്ചു.

publive-image

തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടന്ന ചടങ്ങിൽ സഹകരണ, ടൂറിസം - ദേവസ്വ൦ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ വി അബ്ദുൾ ഖാദർ (ഗുരുവായൂർ എം എൽ എ) തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. ചടങ്ങിൽവെച്ച് ഡോ. ബോബി ചെമ്മണൂരിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പൊന്നാട ചാർത്തി ആദരിച്ചു.

Advertisment