Advertisment

ഗോഎയര്‍ കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  കൊച്ചി - ഹൈദരാബാദ് റൂട്ടില്‍ ഗോഎയറിന്റെ പുതിയ പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിച്ചു. നിലവില്‍ ഈ റൂട്ടില്‍ ഒരു പ്രതിദിന സര്‍വീസ് മാത്രമാണുണ്ടായിരുന്നത്.ഇത് ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന രണ്ട് നഗരങ്ങള്‍ക്കിടയില്‍ ഗോഎയറിന്റെ ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും.

Advertisment

publive-image

ബിസിനസ്സ് യാത്രക്കാരെ ലക്ഷ്യമിടുന്ന ഗോ എയറിന്റെ പുതിയ വിമാനമായ ജി 8 502 കൊച്ചിയില്‍ നിന്ന് രാവിലെ 09:15നു പുറപ്പെടും. 10:30നു ഹൈദരാബാദില്‍ എത്തിച്ചേരും. വൈകിട്ട് 7.45 നു ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 9.15ന് കൊച്ചിയിലെത്തുന്ന ഗോഎയര്‍ ഏ8 507 വിമാന സര്‍വീസില്‍ ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഏറെ പ്രയോജനപ്പെടും.

നിലവില്‍ 300ഓളം പ്രതിദിന സര്‍വീസുകളാണ് ഗോഎയറിനുള്ളത്.

Advertisment