Advertisment

സമയനിഷ്ഠ: ഗോ എയറിന് വീണ്ടും അംഗീകാരം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഇന്ത്യയിലെ അതിവേഗം വളരുന്ന എയര്‍ലൈനായ ഗോ എയറിന് വീണ്ടും സമയനിഷ്ഠയ്ക്കുള്ള അംഗീകാരം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം 2019 സെപ്തംബറിലും ഗോ എയര്‍ ഓണ്‍-ടൈം പെര്‍ഫോമന്‍സില്‍ (ഒടിപി) ഒന്നാമതായി.

Advertisment

തുടര്‍ച്ചയായ 13ാം തവണയാണ് ഗോ എയര്‍ ഈ സ്ഥാനം നിലനിര്‍ത്തുന്നത്. 85.4 ശതമാനം ഒടിപി നിലനിര്‍ത്തിയാണ് ഗോ എയര്‍ ഇത്തവണയും ഈ നേട്ടം കരസ്ഥമാക്കിയത്. സെപ്തംബറില്‍ 13.27 ലക്ഷം യാത്രക്കാരാണ് ഗോ എയറിന്റെ സേവനം ഉപയോഗിച്ചത്.

publive-image

ഒടിപിയില്‍ ഗോ എയറിന്റെ തിളക്കം തുടരുന്നതില്‍ സന്തോഷമുണ്ടെന്നും കൃത്യനിഷ്ഠ, സൗകര്യം, താങ്ങാനാവുന്ന വില എന്നീ മൂന്നു അടിസ്ഥാന തത്വങ്ങളിലൂന്നിയാണ് ഗോ എയര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡായി ഞങ്ങളെ തെരഞ്ഞടുത്തതില്‍ ഉപഭോക്താക്കളോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഗോ എയര്‍ നിലവില്‍ ദിവസേന 325 ലധികം ഫ്ളൈറ്റ് സര്‍വീസുകള്‍ നല്‍കുന്നു. ഗോ എയര്‍ അഹമ്മദാബാദ്, ഐസോള്‍, ബാഗ്ദോഗ്ര, ബെംഗലുരു, ഭുവനേശ്വര്‍, ഛണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലഖ്നൗ,

മുംബൈ, നാഗ്പൂര്‍, പാറ്റ്ന, പോര്‍ട്ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നീ 25 ആഭ്യന്തര സര്‍വീസുകളും ഫുക്കറ്റ്, മാലി, മസ്‌ക്കറ്റ്, അബുദാബി, ബാങ്കോക്ക്, ദുബായ്, കുവൈറ്റ്, സിംഗപ്പൂര്‍ എന്നീ എട്ട് അന്താരാഷ്ട്ര സര്‍വീസുകളും നല്‍കുന്നു.

Advertisment