Advertisment

ഗോ എയര്‍ മാലിയിലേക്കുള്ള ശൈത്യകാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:   ഗോ എയര്‍ മാലിയിലേക്കുള്ള ശൈത്യകാല ഫ്‌ളൈറ്റ് ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു.മുംബൈ, ന്യൂഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നേരിട്ടുള്ള അഞ്ച് ഫ്‌ളൈറ്റുകള്‍ ആഴ്ചയില്‍ സര്‍വീസ് നടത്തും.

Advertisment

ഡിസംബര്‍ ഒന്നുമുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക. ഡിസംബര്‍ ഒന്നുമുതല്‍ 2020 ജനുവരി 31 വരെയുള്ള യാത്രകള്‍ക്കായി ബുക്കിങ് ഇപ്പോള്‍ ആരംഭിച്ചുകഴിഞ്ഞു. ശൈത്യകാല ഷെഡ്യൂളില്‍ ഏറ്റവും കുറഞ്ഞ റിട്ടേണ്‍ നിരക്കായ 9999 രൂപയാണ് ഗോ എയര്‍ വാഗ്ദാനം ചെയ്യുന്നത്.

publive-image

മുംബൈയില്‍ നിന്ന് ഗോ എയറിന്റെ നേരിട്ടുള്ള ഫളൈറ്റ് ജി 8 23 09:00ന് പുറപ്പെട്ട് 11:15 മണിക്ക് മാലിയില്‍ എത്തും.എല്ലാ ബുധന്‍, വ്യാഴം, ഞായര്‍ ദിവസങ്ങളിലും മീലിയിലേക്ക് സര്‍വീസുണ്ട്. മടക്കയാത്ര, ജി 8 24 ഫളൈറ്റ് എല്ലാ ബുധന്‍ ഞായര്‍ ദിവസങ്ങളില്‍ 12:10നും വ്യാഴാഴ്ച ദിവസം 12:20നും മാലിയില്‍ നിന്ന് പുറപ്പെടുട്ട് 15:40 മണിക്ക് മുംബൈയില്‍ എത്തും.

ഡല്‍ഹിയില്‍ നിന്ന് ഫ്‌ളൈറ്റ് ജി8 33 10:35 മണിക്ക് പുറപ്പെട്ട് 14:15 മണിക്ക് മാലിയില്‍ എത്തും, ജി 8 34 ഫ്‌ളൈറ്റ് മാലിയില്‍ നിന്ന് 15:15 മണിക്ക് പുറപ്പെട്ട് തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ 19:45 മണിക്ക് ഡല്‍ഹിയില്‍ എത്തും.

ഫ്‌ളൈറ്റ് ജി 8 ബെംഗളൂരുവില്‍ നിന്ന് 13:10 മണിക്ക് പുറപ്പെട്ട് 14:40ന് മാലിയില്‍ എത്തും, മടക്കയാത്രയില്‍ എല്ലാ ബുധനും ഞായറും ജി 8 44 ഫ്‌ളൈറ്റ് മാലിയില്‍ നിന്ന് 15:45 മണിക്ക് പുറപ്പെട്ട് 18:10 മണിക്ക് ബെംഗളൂരുവിലെത്തും.

വിമാന ടിക്കറ്റുകള്‍ www.goair.in എന്ന വെബ്‌സൈറ്റ് വഴിയോ ഗോ എയര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യാം.

വരാനിരിക്കുന്ന അവധിക്കാലത്തിന് മുന്നോടിയായി മാലിയെ മുംബൈ, ന്യൂഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന പുതിയ സര്‍വീസുകള്‍ യാത്രക്കാര്‍ക്ക് മനോഹരമായ മാലി ദ്വീപിനെ ആസ്വദിക്കാന്‍ സഹായിക്കുന്നതാകും.

Advertisment