Advertisment

ഗോ എയര്‍ സ്‌കാലുമായി കൈകോര്‍ക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഇന്ത്യയിലെ അതിവേഗം വളരുന്ന എയര്‍ലൈനായ ഗോ എയര്‍ സ്‌കാലുമായി കൈകോര്‍ക്കുന്നു. കൊല്‍ക്കത്ത-സിംഗപ്പൂര്‍ ഫ്‌ളൈറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഗോ എയര്‍ ആഗോള ടൂറിസം പ്രോത്സാഹിപ്പിക്കുന്ന പ്രൊഫഷണല്‍ സ്ഥാപനമായ സ്‌കാലുമായി പങ്കാളിത്തം ആരംഭിച്ചത്.

Advertisment

ആഭ്യന്തര-അന്താരാഷ്ട്ര വിപണികള്‍ക്കായി ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ സാന്നിധ്യം വ്യാപിപ്പിക്കാനാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്. കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലാണ് പങ്കാളിത്ത പ്രഖ്യാപനം നടന്നത്. മുന്‍നിര ഹോട്ടല്‍ നടത്തിപ്പുകാര്‍, ടൂര്‍ ഓപ്പറേറ്ററുമാര്‍, ടൂറിസം മേഖലയില്‍ നിന്നുള്ള മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

publive-image

ഈ മേഖലയില്‍ വര്‍ധിച്ചു വരുന്ന ആവശ്യം പരിഗണിച്ചാണ് കൊല്‍ക്കത്തയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിച്ചത്.

ഗോ എയറിന്റെ ജി8 35 കൊല്‍ക്കത്ത-സിംഗപ്പൂര്‍ ഫ്‌ളൈറ്റ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വൈകീട്ട് 8.45 ന് പുറപ്പെട്ട് സിംഗപ്പൂര്‍ ചങ്കി എയര്‍പോര്‍ട്ടില്‍ രാവിലെ 3.35 ന് എത്തിച്ചേരും.

മടക്ക വിമാനം ജി8 36 സിംഗപ്പൂരില്‍ നിന്ന് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 4.40 ന് പുറപ്പെട്ട് 6.25 ന് കൊല്‍ക്കത്തയില്‍ എത്തിച്ചേരും.

ഗോ എയര്‍ നിലവില്‍ ദിവസേന 330 ഫ്‌ളൈറ്റ് സര്‍വീസുകള്‍ നല്‍കുന്നു. 2019 സെപ്തംബറില്‍ 13.27 ലക്ഷം യാത്രക്കാരാണ് ഗോ എയര്‍ വഴി യാത്ര ചെയ്തത്.

ഗോ എയര്‍ അഹമ്മദാബാദ്, ഐസോള്‍, ബാഗ്‌ദോഗ്ര, ബെംഗലുരു, ഭുവനേശ്വര്‍, ഛണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, പാറ്റ്‌ന, പോര്‍ട്‌ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നീ 25 ആഭ്യന്തര സര്‍വീസുകളും ഫുക്കറ്റ്, മാലി, മസ്‌ക്കറ്റ്, അബുദാബി, ബാങ്കോക്ക്, ദുബായ്, കുവൈറ്റ്, സിംഗപ്പൂര്‍ എന്നീ എട്ട് അന്താരാഷ്ട്ര സര്‍വീസുകളും നല്‍കുന്നു.

Advertisment