Advertisment

ഗോ എയറിന് പ്രൈഡ് ഓഫ് ദി നേഷൻ പുരസ്‌കാരം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഇന്ത്യൻ വ്യോമയാന വിഭാഗത്തിൽ 2019ലെ ഏറ്റവും മികച്ച ബ്രാൻഡിന് നൽകുന്ന പ്രൈഡ് ഓഫ് ദി നേഷൻ പുരസ്‌കാരം ഗോ എയർ കരസ്ഥമാക്കി. അന്താരാഷ്ട്ര ബിസിനസ്സ് മാസികയും യുആർഎസ് മീഡിയ കൺസൾട്ടിംഗുമായ ഏഷ്യാവൺ ആണ് പുരസ്‌കാരം സമ്മാനിച്ചത്.

Advertisment

വ്യോമയാന വിഭാഗത്തിൽ വിവിധ പരാമീറ്ററുകളിൽ ഗോ എയറിന് മറ്റ് എയർലൈനുകളെ അപേക്ഷിച്ച് ഉയർന്ന സ്‌കോറാണ് ലഭിച്ചതെന്ന് അവാർഡ് പ്രൊസസ് അഡൈ്വസർ ഡിലൈറ്റ് ടൂശ്ച് ടൊമാറ്റ്‌സു വിലയിരുത്തി.

publive-image

'അവാർഡുകളുടെ മഴയാണ് ഗോ എയറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം 'മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡ്' അവാർഡ് ഗോ എയറിന് ലഭിച്ചു, ഇപ്പോൾ വ്യോമയാന വിഭാഗത്തിൽ 'ഇന്ത്യയുടെ ഏറ്റവും മികച്ച ബ്രാൻഡ് 2018-19 - പ്രൈഡ് ഓഫ് നേഷൻ പുരസ്‌കാരവും. യാത്രക്കാർക്ക് ഉൾകൊള്ളളാവുന്നതും ഗുണനിലവാരമുള്ളതും സമയ കാര്യക്ഷമവുമായ സേവനങ്ങൾ നൽകുന്നതിന് ഈ അവാർഡുകൾ ഞങ്ങളെ പ്രതിജ്ഞാബദ്ധരാക്കുന്നു.' ഗോ എയർ മാനേജിങ് ഡയറക്ടർ ജേ വാഡിയ പറഞ്ഞു.

ഏഷ്യൻ ബിസിനസ് ആൻഡ് സോഷ്യൽ ഇൻവെസ്റ്റർ ഫോറത്തിന്റെ സമ്മേളനത്തിൽ വെച്ചാണ് പുരസ്‌ക്കാരം സമർപ്പിച്ചത്. യുഎസ്എ, യുഎഇ, സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന നേതാക്കൾ ഏഷ്യൻ ബിസിനസ് ആൻഡ് സോഷ്യൽ ഇൻവെസ്റ്റർ ഫോറം 2019ന്റെ 12-ാം പതിപ്പിൽ ഭാഗമായിരുന്നു. ഇന്ത്യയിലും ഏഷ്യൻ മേഖലയിലും സാമ്പത്തിക സഹകരണത്തിനും ഉയർന്ന തലത്തിലുള്ള നിക്ഷേപങ്ങൾക്കും വഴിവെക്കുന്നതായിരുന്നു സമ്മേളനം.

publive-image

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ(ഡി.ജി.സി.എ) കണക്ക് പ്രകാരം 2019 ഓഗസ്റ്റിൽ ഇന്ത്യയിലെ ഏറ്റവും കൃത്യനിഷ്ടതയുള്ള എയർലയിനുകളിൽ ഒന്നാമതെത്തി ഗോ എയർ ചരിത്രം സൃഷ്ടിച്ചിരുന്നു.

തുടർച്ചയായ 12ാം മാസമാണ് ഓൺ ടൈം പെർഫോർമൻസ് (ഓ.ടി.പി)ചാർട്ടിൽ ഗോ എയർ ഒന്നാമതായി തുടരുന്നത്. ഡി.ജി.സി.എ പുറത്ത് വിട്ട കണക്ക് പ്രകാരം 85.1 ശതമാനവും കൃത്യസമയം പാലിച്ചതായാണ് (ഒ.ടി.പി) ഗോ എയർ രജിസ്റ്റർ ചെയ്തത്. 2019 ഓഗസ്റ്റിലെ ആഭ്യന്തര എയർലൈനുകളിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ദിവസേന 320 സർവീസുകളാണ് ഗോ എയർ നടത്തുന്നത്. 13.91 ലക്ഷം യാത്രക്കാർ ഓഗസ്റ്റ് മാസം ഗോ എയറിൽ യാത്ര ചെയ്തു.ബെഗംലൂരു, ചെന്നൈ, ഗോവ, ഡൽഹി തുടങ്ങിയ സ്ഥലങ്ങൾ അടക്കം രാജ്യത്തെ 24 സ്ഥലങ്ങളിൽ ഗോ എയർ ആഭ്യന്തര സർവീസ് നടത്തുന്നു. ദുബായ്, കുവൈറ്റ്, മാലി, മസ്‌ക്കറ്റ്, സിംഗപ്പൂർ, ഫുക്കെറ്റ്, അബുദാബി, ബാങ്കോക് എന്നിവടങ്ങളിലായി ഏഴ് അന്താരാഷ്ട്ര സർവീസുകളും ഗോ എയറിനുണ്ട്.

Advertisment