Advertisment

'വര്‍ക്ക് ഫ്രം ഹോം' ഗൈഡുമായി ഗോദ്‌റെജ് ഇന്റീരിയോ

New Update

കൊച്ചി:  ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ സൊല്യൂഷന്‍സ് ബ്രാന്‍ഡായ ഗോദ്‌റെജ് ഇന്റീരിയോ ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കായി (വര്‍ക്ക് ഫ്രം ഹോം) മാര്‍ഗനിര്‍ദേശ രേഖ പുറത്തിറക്കി.

Advertisment

'സ്റ്റേ ഹെല്‍ത്തി, ബി പ്രൊഡക്ടീവ്' എന്ന പേരില്‍ പുറത്തിറക്കിയ ഗൈഡില്‍ ആധുനിക ഹോം-ഓഫീസ് സജ്ജീകരണങ്ങളുടെ വെല്ലുവിളികളും പരിഹാരങ്ങളുമാണ് പ്രതിപാദിക്കുന്നത്.

publive-image

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ നഗരങ്ങളിലുടനീളം അഭൂതപൂര്‍വമായ വര്‍ക്ക് ഫ്രം ഹോം ക്രമീകരണം ഉള്ളതിനാല്‍ ഇത് ശീലിച്ചിട്ടില്ലാത്ത പ്രൊഫഷണലുകള്‍ സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളുടെ വെല്ലുവിളികള്‍ക്കിടയിലും ഇത് ഒരു പുതിയ തൊഴില്‍ ജീവിത ശൈലിയാണ്.

സുഖമായി പ്രവര്‍ത്തിക്കുകയും അനാവശ്യമായ സമ്മര്‍ദവും ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ പ്രൊഫഷണലുകളെ അവരുടെ കാര്യക്ഷതമയും ഉല്‍പാദനക്ഷമതയും മെച്ചപ്പെടുത്താന്‍ ഗോദ്‌റെജ് ഇന്റീരിയോ പുറത്തിറക്കിയ ഗൈഡ് സഹായിക്കും.

വീട്ടിലെ ശരിയായ തൊഴില്‍ അന്തരീക്ഷം തെറ്റായ ക്രമീകരണങ്ങള്‍ ഒഴിവാക്കാനും മസ്‌കുലോസ്‌കെലെറ്റല്‍ ഡിസോര്‍ഡേഴ്‌സ് (എം.എസ്.ഡി) തടയാനും പ്രൊഫഷണലുകളെ സഹായിക്കും.

വ്യത്യസ്ത ക്രമീകരണങ്ങളെ പിന്തുണയ്ക്കുന്ന എര്‍ഗോണോമിക് കസേരകളും വര്‍ക്ക് ഡെസ്‌കുകളും സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം, ദീര്‍ഘ നേരം ജോലി ചെയ്യുമ്പോള്‍ പരമാവധി സുഖം ഉറപ്പാക്കുന്ന പ്രത്യേക വര്‍ക്ക്‌സ്‌പെയ്‌സ് സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം, ശരിയായ ആക്‌സസറികളുടെ തെരഞ്ഞെടുപ്പ്, ജോലി ചെയ്യുമ്പോള്‍ ശരിയായ സ്ഥാനം നിലനിര്‍ത്തല്‍, ദീര്‍ഘനേരം ജോലിചെയ്യുമ്പോള്‍ വിശ്രമ വേളകള്‍ എടുക്കേണ്ടതിന്റെ പ്രാധാന്യം, കുറച്ചുനേരം നിന്ന് ജോലി ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍, ശരിയായ വെളിച്ച ക്രമീകരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം ഗൈഡില്‍ വിശദീകരിക്കുന്നുണ്ട്.

വീട്ടില്‍ നിന്ന് ജോലി ചെയ്യുമ്പോഴുള്ള വിവിധ സ്ഥിതി വിവര കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഈ ഗൈഡ് തങ്ങള്‍ വികസിപ്പിച്ചെടുത്തതെന്ന് ഗോദ്‌റെജ് ഇന്റീരിയോ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അനില്‍ മാത്തൂര്‍ പറഞ്ഞു.

ആധുനിക ഓഫീസ് ജോലിയുടെ സ്വഭാവവും വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണവും തൊഴിലാളികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

സാങ്കേതികവിദ്യയിലെ പുരോഗതി വിദൂരമായി ജോലി ചെയ്യുന്നത് എളുപ്പമാക്കുമെങ്കിലും വീട്ടില്‍ ജോലിചെയ്യുമ്പോള്‍ തെറ്റായ ക്രമം സ്വീകരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment