Advertisment

സുസ്ഥിരത പ്രോല്‍സാഹിപ്പിക്കാന്‍ 'ഗ്രീന്‍ റിവാര്‍ഡ് പോയിന്റ്' അവതരിപ്പിച്ച് എസ്ബിഐ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബാങ്കിന്റെ പ്രധാന മൂല്യങ്ങളിലൊന്നായ സുസ്ഥിരതാ യാത്രയില്‍ പങ്കാളികളാകാന്‍ യോനോ ഉപഭോക്താക്കള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നൂതനമായ 'ഗ്രീന്‍ റിവാര്‍ഡ് പോയിന്റ്‌സ്' അവതരിപ്പിച്ചു.

Advertisment

ഈ പരിപാടിക്കു കീഴില്‍ എസ്ബിഐ ഉപഭോക്താക്കളെ ഗ്രീന്‍ റിവാര്‍ഡ് പോയിന്റുകള്‍ നേടാനായി പ്രോല്‍സാഹിപ്പിക്കുന്നു.

publive-image

ഇങ്ങനെ നേടുന്ന പോയിന്റുകള്‍ എസ്ബിഐ ഫൗണ്ടേഷനു കീഴിലുള്ള 'യോനോ എസ്ബിഐ ഗ്രീന്‍ ഫണ്ട്' ആയി മാറും. വിവിധ പരിപാടികളിലൂടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 'യോനോ എസ്ബിഐ ഗ്രീന്‍ ഫണ്ട്' ബാങ്ക് ഉപയോഗിക്കും.

യോനോയിലൂടെ നടത്തുന്ന ഇടപാടുകളിലൂടെയാണ് ഗ്രീന്‍ റിവാര്‍ഡ് പോയിന്റുകള്‍ നേടാം അതുവഴി ഈ പോയിന്റുകള്‍ യോനോ എസ്ബിഐ ഗ്രീന്‍ഫണ്ടിലേക്ക് നല്‍കുമെന്ന് ഉപഭോക്താവ് പ്രതിജ്ഞ എടുക്കാം.

മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിങിലൂടെ യോനോ വഴി നടത്തുന്ന ഇടപാടുകകളിലൂടെയാണ് റിവാര്‍ഡ് പോയിന്റുകള്‍ സ്വന്തമാക്കാം. ഇത് ഗ്രീന്‍ റിവാര്‍ഡ് പോയിന്റുകളായി മാറുന്നു. പിന്നീട് ഫണ്ടായും മാറും.

പോയിന്റുകള്‍ ഫണ്ടാക്കാന്‍ സന്നദ്ധരായ ഉപഭോക്താക്കള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തെ പിന്തുണച്ചതിന് അഭിനന്ദനമായി 'ഗ്രീന്‍ ഇ-സര്‍ട്ടിഫിക്കറ്റ്' നല്‍കും. ഉപഭോക്താക്കളുടെ ലാപ്‌സായ ഗ്രീന്‍ റിവാര്‍ഡ് പോയിന്റുകള്‍ ഇതിലേക്ക് മാറ്റുന്നതും എസ്ബിഐ അറിയിക്കും. എസ്ബിഐ ഉപഭോക്താക്കള്‍ക്ക് 200 ഗ്രീന്‍ റിവാര്‍ഡ് പോയിന്റുകള്‍ വരെ ബാങ്കിന്റെ യോഗ്യമായ സേവനങ്ങളിലൂടെ നേടാം.

പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞയെടുക്കുന്നതിനൊപ്പം സുസ്ഥിരതയെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ സഹകരിക്കാന്‍ കൂടിയാണ് ഉപഭോക്താക്കളെ ക്ഷണിക്കുന്നതെന്നും ഗ്രീന്‍ റിവാര്‍ഡ് പോയിന്റുകള്‍ സമ്മാനിക്കാന്‍ പ്രതിജ്ഞയെടുക്കുന്നതിലൂടെ സമൂഹത്തിന്റെ ആവാസ സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുക കൂടിയാണ് ചെയ്യുന്നതെന്നും ഈ ഹരിത യാത്രയില്‍ പങ്കാളികളാകുന്ന എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും എസ്ബിഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍ പറഞ്ഞു.

Advertisment