Advertisment

ലാല്‍ കാപ്താന്റെ ആവേശം പങ്കുവച്ച് ഹെലോയുടെ 'ഫ്രൈഡേ ഫീവറി'ല്‍ സെയ്ഫ് അലിഖാന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഹെലോയുടെ മുന്‍നിര പരിപാടിയായ ഫ്രൈഡേ ഫീവറില്‍ സെയ്ഫ് അലിഖാന്‍ തന്റെ ഏറ്റവും പുതിയ ചലചിത്രമായ ലാല്‍ കാപ്താനുമായി ബന്ധപ്പെട്ട ആവേശകരമായ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

Advertisment

publive-image

പ്രിയപ്പെട്ട സിനിമ താരങ്ങളുമായി ആരാധകര്‍ക്ക് അവരുടെ വരാനിരിക്കുന്ന സിനിമകളെകുറിച്ചുള്ള പ്രതീക്ഷകളും ആവേശവും പങ്കുവയ്ക്കാനുള്ള വേദിയാണ് ഹെലോയിലെ ഫ്രൈഡേ ഫീവര്‍. സിനിമ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് താരങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള പരിപാടിയാണിത്. ഇതില്‍ രസകരമായ ചോദ്യോത്തരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

എപ്പിസോഡിനിടയില്‍ സെയ്ഫ് ലാല്‍ കാപ്താനിലെ തന്റെ ആക്ഷന്‍ ഡ്രാമയെ കുറിച്ചും ഷൂട്ടിങ് വേളയിലെ പിന്നണി കഥകളെ കുറിച്ചും ഹെലോ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവച്ചു. ലാല്‍ കാപ്താന്‍ 18ന് റിലീസ് ചെയ്യും.

എല്ലാ ഹെലോ ഉപയോക്താക്കള്‍ക്കും രാജ്യത്തെ ഏറ്റവും വലിയ താരങ്ങളുമായി അവരുടെ റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദി കൂടിയാണ് ഫ്രൈഡേ ഫീവര്‍. 'മെയ്ഡ് ഇന്‍ ചൈന' എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ രാജ്കുമാറും മൗനി റോയിയുമാണ് അടുത്ത ഭാഗങ്ങളില്‍ വരുന്നത്.

Advertisment