Advertisment

ബിഗ് ബോസ് ഹിന്ദി സീസണ്‍ 13 ഷോയുമായി ഹെലോ സഹകരിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പ്രമുഖ പരിപാടികള്‍ അഞ്ചു കോടി വരുന്ന എല്ലാ ഉപയോക്താക്കളിലും എത്തിക്കുക എന്ന ഉത്തരവാദിത്വത്തിന്റെ ഭാഗമായി സല്‍മാന്‍ ഖാന്‍ അതിഥേയത്വം വഹിക്കുന്ന ബിഗ് ബോസ് ഹിന്ദിയുടെ സീസണ്‍ 13 ഷോയുമായി ഹെലോ സഹകരിക്കുന്നു. സഹകരണത്തിന്റെ ഭാഗമായി ഹെലോ ഉപയോക്താക്കള്‍ക്ക് ഷോയിലെ മല്‍സരാര്‍ത്ഥികളുമായി പരിചയപ്പെടാനും കണ്ടുമുട്ടാനുമുള്ള അവസരം ഹെലോ ഒരുക്കുന്നുണ്ട്.

Advertisment

publive-image

ഏതെങ്കിലും ഒരു ഭാഗ്യശാലിക്ക് മല്‍സരാര്‍ത്ഥിയെ കണ്ടുമുട്ടാനും വീക്കെന്‍ഡ് എപ്പിസോഡില്‍ അവരോടൊപ്പം പങ്കെടുക്കാനും അവസരം ലഭിക്കും.പരിപാടിയുടെ കന്നട, മറാത്തി, തെലുങ്കു, തമിഴ് എന്നീ ഭാഷകളിലെ വിജയകരമായ സഹകരണത്തെ തുടര്‍ന്നാണ് ബിഗ് ബോസ് ഹിന്ദി സീസണ്‍13-മായി സഹകരിക്കുന്നത്.

ഏറ്റവും വിലപ്പെട്ട പരിപാടിയെന്ന നിലയിലും എല്ലാവരുടേയും പ്രിയപ്പെട്ട ആപ്പായാ    ഹെലോയുമായുള്ള സഹകരണത്തിലൂടെ കൂടുതല്‍ വ്യാപിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഈ സഹകരണത്തോടെ കാഴ്ച്ചക്കാര്‍ക്ക് കൂടുതല്‍ അടുത്ത ബിഗ്‌ബോസ് അനുഭവം പകരുകയാണ് ലക്ഷ്യമെന്നും വയകോം 18 നെറ്റ്‌വര്‍ക്ക് സെയില്‍സ് മേധാവി മഹേഷ് ഷെട്ടി പറഞ്ഞു.

ബിഗ് ബോസുമായി വീണ്ടും സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ഭാഷയില്‍ പ്രമുഖ പരിപാടികള്‍ എത്തിക്കുക എന്ന നയത്തിന്റെ ഭാഗമാണിതെന്നും ഇതുവരെയുള്ള പ്രാദേശിക സഹകരണങ്ങളിലൂടെ ആപ്പില്‍ 2 കോടി ആളുകളെങ്കിലും എത്തിയിട്ടുണ്ടെന്നും ബിഗ് ബോസ് ഹിന്ദിയിലൂടെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുകയാണ് ലക്ഷ്യമിടുന്നതെന്നും ഹെലോ എന്റര്‍ടെയ്ന്‍മെന്റ് മേധാവി ചന്ദിത നമ്പ്യാര്‍ പറഞ്ഞു.

Advertisment