Advertisment

ഹോണ്ട 2 വീലേഴ്സ് ഇന്ത്യയും കാസ്‌ട്രോള്‍ ഇന്ത്യയും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി:  ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ്, ഇന്‍ഡസ്ട്രിയല്‍ ലൂബ്രിക്കന്റ് നിര്‍മാണ കമ്പനിയായ കാസ്‌ട്രോളുമായി കൈകോര്‍ത്തു. കരാറിന്റെ ഭാഗമായി, തങ്ങളുടെ ഇരുചക്രവാഹനങ്ങള്‍ക്കായി മാത്രമായി പുറത്തിറക്കിയ കാസ്ട്രോള്‍ ആക്റ്റീവ് ലൂബ്രിക്കന്റുകളുടെ പുതിയ ശ്രേണി ഹോണ്ട സാക്ഷ്യപ്പെടുത്തുന്നതാണ്.

Advertisment

publive-image

കാസ്‌ട്രോള്‍ ആക്റ്റീവ് ഹോണ്ട ലൂബ്രിക്കന്റുകള്‍ ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണ്, അതോടൊപ്പം ഉന്നത നിലവാരത്തിലുള്ള ബേസ് ഓയിലും അഡിറ്റീവ്‌സുമാണ് ചേര്‍ത്തിരിക്കുന്നത്. ഏതു സാഹചര്യത്തിലും പരമാവധി പ്രകടനം ഉറപ്പുവരുത്തുന്നതിനായി ടെസ്റ്റ് ചെയ്തതാണ് പുതിയ എഞ്ചിന്‍ ഓയില്‍ ശ്രേണി.

ഹോണ്ട എന്നും ഉപഭോക്താക്കള്‍ക്ക് ഉന്നത നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നുവെന്നും വര്‍ഷങ്ങളായി ഹോണ്ടയും കാസ്‌ട്രോളും ചേര്‍ന്ന് ആഗോള തലത്തില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ക്ക് രൂപം നല്‍കുന്നുവെന്നും വിശ്വസനീയ പങ്കാളിയായ കാസ്‌ട്രോളുമായി ചേര്‍ന്ന് കാസ്‌ട്രോള്‍ ആക്റ്റീവ് ഹോണ്ട അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ കസ്റ്റമര്‍ സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ പാണ്ഡേ പറഞ്ഞു.

ഹോണ്ടയുമായുള്ള സഹകരണത്തോടെ തങ്ങള്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും രണ്ടു ബ്രാന്‍ഡുകളും ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളാണ് അവതരിപ്പിക്കുന്നതെന്നും ഈ സഹകരണത്തിലൂടെ സുസ്ഥിരമായ ഒരു ഭാവിയിലേക്കാണ് ഉറ്റുനോക്കുന്നതെന്നും കാസ്‌ട്രോള്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ഒമര്‍ ഡോര്‍മെന്‍ പറഞ്ഞു.

പുതിയ കാസ്‌ട്രോള്‍ ആക്റ്റീവ് ഹോണ്ട ലുബ്രിക്കന്റുകള്‍ ഇപ്പോള്‍ കാസ്‌ട്രോള്‍ ഇന്ത്യ ലിമിറ്റഡിന്റെ വിപുലമായ ദേശീയ വിതരണ ശൃംഖലയില്‍ ലഭ്യമാണ്.

Advertisment