Advertisment

ഐസിഐസിഐ ബാങ്ക് ട്രാന്‍സ്‌ലീസുമായി ചേര്‍ന്ന് 'സ്മാര്‍ട്ട് ഇഎംഐ' പുറത്തിറക്കി

New Update

കൊച്ചി:  ഐസിഐസിഐ ബാങ്കും ഒട്ടോമൊബൈല്‍ ലീസിംഗ് കമ്പനിയായ ട്രാന്‍സ്‌ലീസുമായി ചേര്‍ന്ന് വാഹന വായ്പ 'സ്മാര്‍ട്ട് ഇഎംഐ' പുറത്തിറക്കി. കുറഞ്ഞ ചെലവില്‍, സൗകര്യപ്രദമായി വാഹന ഉടകളാകുവാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നതാണ് സ്മാര്‍ട്ട് ഇഎംഐ വായ്പ. കൂടാതെ വായ്പയുടെ കാലയളവില്‍ ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണികള്‍ എന്നിവയും കണക്കിലെടുക്കും.

Advertisment

സാധാരണ കാര്‍ വായ്പയുടെ പ്രതിമാസ ഗഡുവിനെ അപേക്ഷിച്ച് സ്മാര്‍ട്ട് ഇഎംഐയുടെ തുക കുറവാണ്. മാത്രവുമല്ല, വായ്പ കാലയളവു തീരുമ്പോള്‍ വാഹനം സ്വന്തമാക്കുകയോ സമ്മതിച്ച റീസെയില്‍ വാല്യു തുക സ്വീകരിച്ച് കാര്‍ തിരിച്ചു നല്‍കുകയോ ചെയ്യാം. ഇത്തരത്തില്‍ കാര്‍ തിരിച്ചു നല്‍കിയാല്‍ ഇടപാടുകാര്‍ക്ക് പ്രത്യേക ബോണസ് നല്‍കും.

വാഹനം വാങ്ങി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മെച്ചപ്പെട്ട വാഹനത്തിലേക്കു പോകാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍, കമ്പനികള്‍ എന്നിവയെ ലക്ഷ്യമാക്കിയാണ് ഈ പദ്ധതി തയാറാക്കിയിട്ടുള്ളത്. ഇപ്പോള്‍ കമ്പനികള്‍ക്കും ശമ്പളക്കാര്‍ക്കുമാണ് ഈ വായ്പ ലഭിക്കുക.

താമസിയാതെ സ്വയം തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന ഇടപാടുകാര്‍ക്കും ഈ പദ്ധതി ലഭ്യമാക്കുമെന്ന് ഐസിഐസിഐ ബാങ്ക് സെക്വേഡ് അസറ്റ്‌സ് ഹെഡ് രവി നാരായണന്‍ പറഞ്ഞു.

പരീക്ഷണാര്‍ത്ഥം മുംബൈ, ഡല്‍ഹി - എന്‍സിആര്‍ എന്നിവിടങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. താമസിയാതെ പൂന, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും സ്മാര്‍ട്ട് ഇഎംഐ ലഭ്യമാകും. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ബാങ്ക് ഇത്തരത്തിലൊരു വായ്പ ഇടപാടുകാര്‍ക്കു ലഭ്യമാക്കുന്നത്.

Advertisment