Advertisment

എംഎസ്എംഇകള്‍ക്കായി ഐസിഐസിഐ ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം 'ഇന്‍സ്റ്റാബിസ്'

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് എംഎസ്എംഇകള്‍ക്കായി ''ഇന്‍സ്റ്റാബിസ്'' എന്ന പേരില്‍ പുതിയൊരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. എംഎസ്എംഇകള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്കും അവരുടെ ബാങ്കിങ് ഇടപാടുകള്‍ ഡിജിറ്റലായും ഉടനടിയും സാധ്യമാക്കുന്നതാണ് ഈ പ്ലാറ്റ്‌ഫോം.

Advertisment

ഇന്‍സ്റ്റാബിസിലൂടെ ഉപയോക്താക്കള്‍ക്ക് 115 ബാങ്കിങ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഡിജിറ്റലായും സുരക്ഷിതമായും മൊബൈല്‍ ഫോണില്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുന്നു. ഇതില്‍ പല സേവനങ്ങളും ഈ രംഗത്ത് ആദ്യത്തേതാണ്. എംഎസ്എംഇകള്‍ക്ക് ബാങ്ക് സന്ദര്‍ശിക്കാതെ തന്നെ സൗകര്യപ്രദമായി ഇനി ഇടപാടുകള്‍ നടത്താം.

publive-image

ഉടനടി ഓവര്‍ഡ്രാഫ്റ്റ് സൗകര്യം, ബിസിനസ് വായ്പകള്‍, ഒന്നിലധികം ഡിജിറ്റല്‍ മോഡുകള്‍ വഴി വേഗത്തിലും എളുപ്പത്തിലും ഉളള ബള്‍ക്ക് ശേഖരണവും ഫണ്ടുകളുടെ പേയ്‌മെന്റും, കയറ്റുമതി-ഇറക്കുമതി ഇടപാടുകളുടെ പേയ്‌മെന്റുകള്‍, ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റ് തുടങ്ങിയവയെല്ലാം ഇന്‍സ്റ്റാബിസിലൂടെ ലഭ്യമാകും.

നികുതി പേയ്‌മെന്റിന്റെ ഇ-ചലാന്‍ നമ്പര്‍ ഉപയോഗിച്ച് മൊബൈല്‍ അപ്ലിക്കേഷനില്‍ നിന്ന് ജിഎസ്ടി തല്‍ക്ഷണം അടയ്ക്കാന്‍ സാധിക്കുന്ന ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമാണിത്. ഉടനടി മറൈന്‍ ഇന്‍ഷുറന്‍സ് പോളിസി ലഭ്യമാക്കുന്ന ആദ്യ സേവനവുമാണിത്.

ഐസിഐസിഐ ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്ത എംഎസ്എംഇകള്‍ക്കും ഇന്‍സ്റ്റാബിസ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ബാങ്ക് സ്റ്റേറ്റ്‌മെന്റും കെവൈസി വിവരങ്ങളും അപ്‌ലോഡ് ചെയ്ത് അവര്‍ക്കും 10 ലക്ഷം രൂപവരെ അടിയന്തരമായി ഓവര്‍ഡ്രാഫ്റ്റ് ലഭിക്കുന്നതാണ്. കറണ്ട് അക്കൗണ്ടിനായും അവര്‍ക്ക് അപേക്ഷിക്കാം.

ഒരു പ്ലാറ്റ്‌ഫോമില്‍ ഇത്രയും ബൃഹത്തായ സേവനങ്ങള്‍ ലഭ്യമാകുന്ന ആദ്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായിരിക്കും ഇന്‍സ്റ്റാബിസ്. എംഎസ്എംഇകളും സ്വയം തൊഴില്‍ സംരംഭകരുമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതെന്നും ഇവരാണ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലെന്നും എംഎസ്എംഇകളുടെ വളര്‍ച്ചയ്ക്ക് വേണ്ടത് അവരുടെ ബിസിനസ് എളുപ്പമാക്കുകയാണെന്നും ഇതെല്ലാം മനസില്‍ കണ്ടാണ് ഇന്‍സ്റ്റാബിസ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഐസിഐസി ബാങ്ക് സെല്‍ഫ് എംപ്ലോയിഡ് വിഭാഗം മേധാവി പങ്കജ് ഗാഡ്ഗില്‍ പറഞ്ഞു.

Advertisment