Advertisment

ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ന്യൂഡല്‍ഹി:  ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മൊബൈല്‍, ഇന്റര്‍നെറ്റ്, സാങ്കേതികവിദ്യാ സമ്മേളനമായ ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസ് 2019 നോട് അനുബന്ധിച്ചുള്ള ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു.

Advertisment

publive-image

ഏറ്റവും മികച്ച 4 ജി, ബ്രോഡ്ബാന്റ് ശൃംഖലയുള്ള സംസ്ഥാനത്തിനുള്ള പുരസ്‌ക്കാരം ആന്ധ്രാപ്രദേശിനാണു ലഭിച്ചത്.

ത്രിദിന ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസിന്റെ സമാപന ദിവസമാണ് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തത്. ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ചെയര്‍മാനും ടെലികോം സെക്രട്ടറിയുമായ അന്‍ഷു പ്രകാശ്, സെല്ലുലര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യൂസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ടെലികോം രംഗത്തെ വിവിധ മേഖലകളില്‍ മികവു പ്രകടിപ്പിച്ചവര്‍ക്കും നവീന സാങ്കേതികവിദ്യകള്‍ സ്വീകരിച്ചവര്‍ക്കുമാണ് വിവിധ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചത്.

ലോകോത്തിലെ സുപ്രധാന ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നവരെ അംഗീകരിക്കേണ്ടതുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സിഒഎഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറഞ്ഞു. ഓരോ വര്‍ഷവും തങ്ങള്‍ ഇതിനായുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിഒഎഐയും കേന്ദ്ര ടെലികോം വകുപ്പും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ മൂന്നാമതു പതിപ്പാണ് ഇത്തവണ നടന്നത്.

Advertisment