Advertisment

ബാങ്കഷ്വറന്‍സ് കരാറില്‍ ഇന്ത്യന്‍ ബാങ്ക് എസ്ബിഐ ലൈഫുമായി കൈകോര്‍ക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: പൊതുമേഖല ബാങ്കായ ഇന്ത്യന്‍ ബാങ്ക് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുമായി ബാങ്കഷ്വറന്‍സ് കരാര്‍ വച്ചു. ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പദ്മജ ചുന്ദുരുവും എസ്ബിഐ ലൈഫ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സഞ്ജീവ് നൗട്യാലുമാണ് കരാറില്‍ ഒപ്പു വച്ചത്.

Advertisment

publive-image

ഈ പങ്കാളിത്തം വഴി ബാങ്കിന്റെ രാജ്യത്തൊട്ടാകെയുള്ള 2851 ശാഖകള്‍ വഴി എസ്ബിഐ ലൈഫിന്റെ വൈവിധ്യമാര്‍ന്ന വ്യക്തിഗത, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ഇടപാടുകാര്‍ക്കു ലഭ്യമാക്കും. സംരംക്ഷണം, സമ്പാദ്യം, ആരോഗ്യം, വായ്പ തുടങ്ങി ഇടപാടുകാരുടെ വൈവിധ്യമായ ആവശ്യങ്ങള്‍ നിറവേറ്റുന്ന ധനകാര്യാസൂത്രണ സൊലൂഷന്‍ ബാങ്ക് നല്‍കും.

ബാങ്കിന്റെ ഇട്പാടുകാരുടെ വിവിധ ജീവിത ഘട്ടങ്ങളിലേക്കാവശ്യമുള്ള ഇന്‍ഷുറന്‍സ് സൊലൂഷനുകള്‍ പ്രയാസമില്ലാതെ ലഭ്യമാക്കുന്നതിനുള്ള വിപണന പരിശീലനവും ഉത്പന്ന പിന്തുണയും എസ്ബിഐ ലൈഫ് ലഭ്യമാക്കും.

പ്രശസ്ത ബാങ്കുമായുള്ള ഈ ബന്ധം ബാങ്കിന്റെ മൂല്യവത്തായ ഉപഭോക്താക്കള്‍ക്ക് നിരവധി ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പത്മജ ചുന്ദുരു പറഞ്ഞു.

എസ്ബിഐ ലൈഫിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഈ ബന്ധം ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സമഗ്രമായ സാമ്പത്തിക ആസൂത്രണ പരിഹാരം നല്‍കാനും സഹായിക്കും. രാജ്യത്തുടനീളമുള്ള കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിന് പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന്, എസ്ബിഐ ലൈഫ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സഞ്ജീവ് നൗട്യാല്‍ പറഞ്ഞു.

Advertisment