Advertisment

ഡാറ്റാ സ്രോതസുകള്‍ക്കായി ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ അധിക നിക്ഷേപം നടത്തും

New Update

കൊച്ചി:  ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങള്‍ ഡാറ്റാ ശേഖരണത്തിനുള്ള ബദല്‍ സ്രോതസുകള്‍ക്കായി അടുത്ത രണ്ടു വര്‍ഷങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ട്രാന്‍സ്‌യൂണിയനു വേണ്ടി ന്യൂ എയിറ്റ് ഗ്രൂപ് ഗ്ലോബല്‍ നടത്തിയ ആഗോള പഠനം ചൂണ്ടിക്കാട്ടുന്നു.

Advertisment

തങ്ങളുടെ കൈവശമുള്ള ഡാറ്റ കൈകാര്യം ചെയ്യുന്നതിനു വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് ഇന്ത്യയിലെ 86 ശതമാനം എക്‌സിക്യൂട്ടീവുകളും സമ്മതിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പ്രവണത.

publive-image

ഡാറ്റാ ശേഖരണത്തിനായി പുതിയ സ്രോതസുകള്‍ കണ്ടെത്താന്‍ 65 ശതമാനത്തോളം അധിക ചെലവു നടത്തുമെന്നാണ് ആഗോള തലത്തില്‍ പ്രതികരിച്ചവരില്‍ പകുതിയിലേറെ സൂചിപ്പിച്ചത്. ഇതേ സമയം ഇന്ത്യയില്‍ 76 ശതമാനം അധിക ചെലവാണ് ഉദ്ദേശിക്കുന്നത്.

വെബ് ബ്രൗസിങും ആപ് ഉപയോഗവും അടക്കമുള്ള പുതിയ രൂപത്തിലുള്ള ഡാറ്റയാണ് ഇതേ രീതിയില്‍ ശേഖരിക്കുക. ബിസിനസ് തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ ഇത്തരം സ്ഥിതി വിവര കണക്കുകളുടെ സംയോജനം ആവശ്യമാണെന്നാണ് എക്‌സിക്യൂട്ടീവുകള്‍ സൂചിപ്പിക്കുന്നത്.

മൊബൈല്‍ ഡാറ്റ (ബ്രൗസിങ്, ആപ് ഉപയോഗം), വാങ്ങലുകള്‍ സംബന്ധിച്ച വിവരം, സാമൂഹ്യ മാധ്യമ ഡാറ്റ, ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും സംബന്ധിച്ച ഡാറ്റ തുടങ്ങിയവയ്ക്കായാണ് നിക്ഷേപം വര്‍ധിപ്പിക്കുക.

Advertisment