Advertisment

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് എക്സ്പോ ബാംഗ്ലൂരില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വ്യാപാര പ്ലാസ്റ്റിക്എക്സ്പോ ആയ ഐപ്ലക്സ് 2019 പത്താമത് എഡിഷന്‍ ഓഗസ്റ്റ് 23മുതല്‍ 25 വരെ ബാംഗ്ലൂര്‍ അന്താരാഷ്ട്ര എക്സിബിഷന്‍ സെന്ററില്‍നടക്കും. പ്ലാസ്റ്റിക് മേഖലയിലെ ഉല്‍പ്പാദകര്‍, ഡീലര്‍മാര്‍,വില്‍പ്പനക്കാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കുള്ള പൊതു വേദിയാണ് ഐപ്ലകസ്.

Advertisment

publive-image

പങ്കെടുക്കുന്നവര്‍ക്ക് പ്ലാസ്റ്റിക് വ്യാപാര മേഖലയിലെപുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് അറിയാന്‍സാധിക്കുന്നുവെന്നതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയസവിശേഷത. ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കൊച്ചിഎന്നിവിടങ്ങളില്‍ മാറിമാറി ഓരോ വര്‍ഷവും ഐപ്ലക്സ്സംഘടിപ്പിച്ചുവരുന്നു. പ്രാദേശിക സംരംഭകര്‍ക്ക് അവരുടെ ആഗോള ബിസിനസ് സാധ്യതകള്‍തുറന്നുകൊടുക്കുകയാണ് എക്‌സിബിഷന്റെ പ്രധാന ലക്ഷ്യം.

ഏറ്റവുംപുതിയ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും സാങ്കേതികവിദ്യകളെയുംസംബന്ധിച്ചുള്ള സംശയങ്ങളും ചോദ്യങ്ങളും മുഖാമുഖം നേരിട്ട്വാങ്ങല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തുതയാണ് ഐപ്ലക്സ് 2019 ന്റെലക്ഷ്യമെന്ന് ഐപ്ലക്സ് 2019 കണ്‍വീനര്‍ ഹരിറാം താക്കര്‍ പറഞ്ഞു.

കേരള പ്ലാസ്റ്റിക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍(കെഎസ്പിഎ), കര്‍ണാടക സ്റ്റേറ്റ് പ്ലാസ്റ്റിക് അസോസിയേഷന്‍(കെഎസ്പിഎ), തമിഴ്നാട് പ്ലാസ്റ്റിക്സ് മാനുഫാക്ചറേഴ്സ്അസോസിയേഷന്‍ (ടിഎപിഎംഎ), തെലുങ്കാന ആന്‍ഡ് ആന്ധ്രപ്ലാസ്റ്റിക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ (ടിഎഎപിഎംഎ),സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എഞ്ചിനീയറിങ് ആന്‍ഡ്ടെക്നോളജി എന്നീ സംഘടനകള്‍ ചേര്‍ന്നാണ് ഐപ്ലക്സ്സംഘടിപ്പിക്കുന്നത്.

Advertisment