Advertisment

ആഭരണങ്ങള്‍ക്ക് 4 ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റുമായി കല്യാണ്‍ ജൂവലേഴ്‌സ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഇന്ത്യയിലെ ഏറ്റവുംവിപുലവും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് നാല് തലത്തിലുള്ള അഷ്വറന്‍സ് പദ്ധതിക്ക് തുടക്കമിട്ടു. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് മാത്രം നല്കുക എന്ന പ്രതിബദ്ധത ഉറപ്പിക്കുന്നതിനായി നാല് തലത്തിലുള്ള മൂല്യം ഉറപ്പാക്കുന്ന സാക്ഷ്യപത്രം ആഭരണങ്ങള്‍ക്കൊപ്പം നല്കും.

Advertisment

കല്യാണ്‍ജൂവലേഴ്‌സ് വില്‍പ്പന നടത്തുന്ന ആഭരണങ്ങള്‍ ഒട്ടേറെ ശുദ്ധതാപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. നാല് തലത്തിലുള്ള അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റിലൂടെ സ്വര്‍ണത്തിന്റെ ശുദ്ധതയും ആഭരണങ്ങള്‍ കൈമാറുമ്പോഴും വില്‍പ്പന നടത്തുമ്പോഴുള്ള മൂല്യവും ഉറപ്പാക്കാന്‍ സാധിക്കും. കൂടാതെ കല്യാണ്‍ ജൂവലേഴ്‌സിന്റെ എല്ലാ ഷോറൂമുകളില്‍ നിന്നും വാങ്ങിയ ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യമായി മെയിന്റനന്‍സും ചെയ്തു നല്കും.

publive-image

അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ സ്വര്‍ണത്തിന്റെ തൂക്കവും ആഭരണ നിര്‍മാണത്തിനുപയോഗിക്കുന്ന മറ്റു വസ്തുക്കളായ അരക്ക്, ജെംസ്റ്റോണ്‍, ഗ്ലാസ്, ഇനാമല്‍ എന്നിവയുടെ അളവും രേഖപ്പെടുത്തിയിരിക്കും. ഇതിന് പുറമെ ആഭരണങ്ങള്‍ കൈമാറുമ്പോഴും വില്‍പ്പന നടത്തുമ്പോഴും ഉയര്‍ന്ന മൂല്യവും കല്യാണ്‍ ജൂവലേഴ്‌സ് ഉറപ്പു നല്കുന്നു.

ഒരു സ്റ്റോര്‍ മാത്രമായി ആരംഭിച്ച് ആഗോള ബ്രാന്‍ഡായി വളര്‍ന്ന കല്യാണ്‍ ജൂവലേഴ്‌സിന്റെ അടിത്തറ വിശ്വാസ്യതയും ഇടപാടുകളിലെ സുതാര്യതയുമാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്യാണിന് തുടക്കമിടുമ്പോള്‍ തന്നെ ബ്രാന്‍ഡ് എന്ന നിലയില്‍ സവിശേഷമായ വ്യക്തിത്വം പുലര്‍ത്തുന്നതിനും കുറ്റമറ്റ രൂപകല്‍പ്പനകള്‍ അവതരിപ്പിക്കുന്നതിനും ഗുണമേന്മ ഉറപ്പാക്കുന്നതിനും ശരിയായ വിലയും താരതമ്യമില്ലാത്ത റീട്ടെയ്ല്‍ അനുഭവവും എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടിരുന്നു.

ഉപയോക്താക്കള്‍ക്കായി ബിഐഎസ് ഹാള്‍മാര്‍ക്കിംഗ്, റേറ്റ്ടാഗ്, ഡയമണ്ടുകള്‍ക്കും മറ്റ് ജെംസ്റ്റോണ്‍ ആഭരണങ്ങള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ എന്നിവ ആദ്യമായി അവതരിപ്പിച്ച ബ്രാന്‍ഡുകളിലൊന്നാണ് കല്യാണ്‍. സ്വര്‍ണാഭരണങ്ങള്‍ക്ക് നാല് തലത്തിലുള്ള അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കുന്നത് മറ്റൊരു തുടക്കമാണ്. ഇതിലൂടെ ഉപയോക്താക്കളോടുള്ള പ്രതിബദ്ധത ഒരിക്കല്‍കൂടി ഉറപ്പാക്കുകയാണെന്ന് കല്യാണരാമന്‍ പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും നാല് തലത്തിലുള്ള അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞു. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകളിലെത്തി ആഭരണങ്ങള്‍ വിലയിരുത്തി നാല് തല അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാം.

ഉപയോക്താക്കളുടെ സംതൃപ്തിയാണ് കല്യാണ്‍ ജൂവലേഴ്‌സിന്റെ ആദ്യ മുന്‍ഗണന. സ്വര്‍ണത്തിലും ഡയമണ്ടിലും ജെസ്റ്റോണിലും ഓരോ ഉപയോക്താവിന്റെയും താത്പര്യങ്ങള്‍ അനുസരിച്ചുള്ള പരമ്പരാഗതവും നവീനവുമായ ആഭരണ രൂപകല്‍പ്പനകളാണ് കല്യാണ്‍ ജൂവലേഴ്‌സ് അവതരിപ്പിക്കുന്നത്.

Advertisment