Advertisment

കൊച്ചിന്‍ ഷിപ്യാര്‍ഡിന് 206 കോടി രൂപ അറ്റാദായം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് 206.33 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 147.05 കോടി രൂപയായിരുന്നു ലാഭം. ഇത്തവണ 40.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

രണ്ടാം പാദത്തിലെ കമ്പനിയുടെ മൊത്ത വരുമാനം 22.8 ശതമാനം വര്‍ധിച്ച് 1,050.8 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 855.28 കോടി രൂപയായിരുന്നു. 10 രൂപ വിലയുള്ള ഓരോ ഓഹരിക്കും 1.63 രൂപ ഇടക്കാല ഡിവിഡന്റ് ആയി വിതരണം ചെയ്യാനും കൊച്ചിന്‍ ഷിപ്യാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.

Advertisment