Advertisment

ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോ- വിളംബര ജാഥയ്ക്ക് തുടക്കമായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ക്രീപ സംഘടിപ്പിക്കുന്ന നാലാമത് ഗ്രീന്‍ പവര്‍ എക്‌സ്‌പോ 2019-ന്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന വിളംബരജാഥയ്ക്ക് തുടക്കമായി. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് വിളംബരജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. നവംബര്‍ 1 മുതല്‍ 3 വരെ കൊച്ചി ബോള്‍ഗാട്ടി ഇവന്റ് സെന്ററിലാണ് എക്‌സ്‌പോ നടക്കുക.

Advertisment

publive-image

ജോര്‍ജ്ജുകുട്ടി കരിയാനപ്പള്ളി ക്യാപ്റ്റനായ വിളംബരജാഥ എക്‌സ്‌പോയുടെ പ്രചരണാര്‍ത്ഥം കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കും. ക്രീപ രക്ഷാധികാരി ഫാ. ജോര്‍ജ്ജ് പിട്ടാപ്പള്ളി, പ്രസിഡന്റ് ജോസ് കല്ലൂക്കാരന്‍, വൈസ് പ്രസിഡന്റ് കെ.എന്‍ അയ്യര്‍, സെക്രട്ടറി സി.എം വര്‍ഗ്ഗീസ്, ജോയിന്റ് സെക്രട്ടറി ശിവരാമകൃഷ്ണന്‍, ട്രഷറര്‍ മുഹമ്മദ് ഷഫീക്ക്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി കെ മാത്യു, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു.

റിന്യുവബിള്‍ എനര്‍ജി മേഖലയിലെ സാങ്കേതിക- ഉപയോഗ സാധ്യതകള്‍ കൂടുതല്‍ ആളുകളിലെത്തിച്ച് റിന്യുവബിള്‍ എനര്‍ജി ഉപയോഗത്തില്‍ കേരളത്തെ മികച്ച മാതൃകയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍ പവ്വര്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയം, എംഎസ്എംഇ മന്ത്രാലയം, കേരള സര്‍ക്കാര്‍, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ (ഇഎംസി), അനെര്‍ട്ട്, ശുചിത്വമിഷന്‍ എന്നിവരുമായി സഹകരിച്ചാണ്് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

Advertisment