Advertisment

ലീവര്‍ ആയുഷിന്റെ ആദ്യ തെറാപ്പി സ്റ്റോര്‍ ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു

author-image
admin
New Update

ബംഗളൂരു:  5000ല്‍ ഏറെ പഴക്കമുള്ള ആയുര്‍വേദ പരമ്പര്യമുള്ള ആയുര്‍വേദ തെറാപ്പിയുമായി ലീവര്‍ ആയുഷ് ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

Advertisment

publive-image

ആയുര്‍വേദ ചികിത്സ രംഗത്ത് ഏറെക്കാലത്തെ പാരമ്പര്യമുള്ള ആര്യവൈദ്യ ഫാര്‍മസിയുമായി സഹകരിച്ചാണ് ലീവര്‍ ആയുഷ് പ്രവര്‍ത്തിക്കുക. പുതിയ കാലത്തെ സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദത്തിലൂടെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ആര്യവൈദ്യ ഫാര്‍മസിയുടെ ചികിത്സാരീതികള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ കൂടുതല്‍ വിശ്വാസ്യതയും ബ്രാന്‍ഡിന് ലഭിക്കുന്നുണ്ട്.

ഉപഭോക്താക്കള്‍ക്കായി ഡോക്ടര്‍മാരുടെ സൗജന്യ സേവനവും കേന്ദ്രം നല്‍കുന്നുണ്ട്. ഒരോ വ്യക്തികള്‍ക്കും അനുയോജ്യമാകുന്ന തരത്തിലാകും ചികിത്സ തീരുമാനിക്കുക. പുരാതന ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആയുര്‍വേദ രീതികളാണ് ലീവര്‍ ആയുഷ് അവതരിപ്പിക്കുന്നത്.

publive-image

തമന്ന ബാട്ടിയ ആണ് ആയുഷിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. സാധനങ്ങള്‍ വാങ്ങുന്നതിന് മുന്‍പ് ഉത്പന്നം ഉപയോഗിച്ചു നോക്കാനുള്ള സംവിധാനമുള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവമാണെന്ന് തമന്ന പറഞ്ഞു.

5000 വര്‍ഷത്തിലേറെയുള്ള ലീവര്‍ ആയുഷിന്റെ ആയുര്‍വേദ അറിവുകളെ ജനങ്ങള്‍ക്കു മുന്‍പില്‍ അറിയിക്കാന്‍ കഴിഞ്ഞതില്‍ വളരെയേറെ അഭിമാനുമുണ്ടെന്നും അവര്‍ പറഞ്ഞു.

Advertisment