പ്രളയദുരിതത്തിന് ഒരു കോടി രൂപയുടെ കൈത്താങ്ങുമായി മണപ്പുറം ജീവനക്കാര്‍

ന്യൂസ് ബ്യൂറോ, തൃശൂര്‍
Thursday, November 8, 2018

തൃശ്ശൂർ: മണപ്പുറം ഫിനാന്‍സിലെ 25000 ഓളം വരുന്ന ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം സമാഹരിച്ച് ഒരു കോടിയോളം രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിദാശ്വാസത്തിലേക്ക് സംഭാവന നല്കി.

മണപ്പുറം ഫിനാന്‍സ് എം.ടി. യും സി.ഇ.ഒ യു മായ വി.പി. നന്ദകുമാര്‍, ജനറല്‍ മാനേജറും ചീഫ് പി.ആര്‍.ഒ. യുമായ സനോജ് ഹെര്‍ബേര്‍ട്ട്, സീനിയര്‍ പി.ആര്‍.ഒ. കെ.എം അഷറഫ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഹ്യൂമണ്‍ റിസോഴ്സ് ജനറല്‍ മാനേജര്‍ നീന തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ഇതുകൂടാതെ പ്രളയത്തിലകപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 45 ലക്ഷം രൂപയും സംഭാവനയായി നല്കിയിട്ടുണ്ട്. മണപ്പുറം ഫിനാന്‍സ് എം.ടി. യും സി.ഇ.ഒ യു മായ വി.പി. നന്ദകുമാര്‍ ദുരുതബാധിത സമയത്ത് രണ്ട് കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

×