Advertisment

മെറീന പോള്‍ ആംകോസ് പ്രസിഡന്‍റ്

New Update

കൊച്ചി:  കേന്ദ്ര കൃഷി മന്ത്രാലയത്തിന്‍റെ കീഴില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘടനകളുടെ ഏക രജിസ്ട്രേഡ് സംഘടനയായ അസോസിയേഷന്‍ ഓഫ് മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഓഫ് കേരള (ആംകോസ്) യുടെ സംസ്ഥാന പ്രസിഡന്‍റായി മെറീന പോളിനെ തെരഞ്ഞെടുത്തു.

Advertisment

publive-image

തൃശ്ശൂരില്‍ നടന്ന സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഇസാഫ് സ്വാശ്രയ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാനായ മെറീന പോളിനെ ഐക്യകണ്ഠേന തെരെഞ്ഞെടുത്തത്.

സംഘടനയുടെ വൈസ് പ്രസിഡന്‍റായി മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്ജിനെയും, സെക്രട്ടറിയായി റോണി മാത്യുവിനെയും, ജോയിന്‍റ് സെക്രട്ടറിയായി കെ.സി.ജോര്‍ജ്ജിനെയും, ട്രഷററയായി കെ.ജെ. ജോസഫിനെയും തെരെഞ്ഞെടുത്തു.

Advertisment