Advertisment

മുത്തൂറ്റ് ഫിനാന്‍സിന് പുതിയ മൂന്ന് സ്വതന്ത്ര ഡയറക്ടര്‍മാര്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് പുതിയ മൂന്നു സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിച്ചു.

Advertisment

കോര്‍പറേറ്റ് ബിസിനസ് മേധാവിയും മാനേജ്‌മെന്റ് വിദഗ്ധനും വിവിധ മേഖലകളില്‍ 35 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള രവീന്ദ്ര പിഷാരഡി, കോര്‍പറേറ്റ് ഗവേണന്‍സില്‍ സര്‍ട്ടിഫൈഡ് ഡയറക്ടറും സ്വകാര്യ, പൊതുമേഖല കോര്‍പറേറ്റ് രംഗത്ത് നാലു പതിറ്റാണ്ട് പരിചയവുമുള്ള വി. എ. ജോര്‍ജ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും ബാങ്കിങ് മേഖലയില്‍ 40 വര്‍ഷത്തെ പരിചയവുമുള്ള പ്രദിപ് ചൗധരി എന്നിവരാണ് പുതിയ ഡയറക്ടര്‍മാര്‍.

publive-image

ടാറ്റാ മോട്ടോഴ്‌സ് മുഴുവന്‍ സമയ ഡയറക്ടറായിരുന്ന രവീന്ദ്ര പിഷാരഡി മാര്‍ക്കറ്റിങ്, ബിസിനസ്, മാനേജ്‌മെന്റ് വികസന തന്ത്രങ്ങളില്‍ ദേശീയ, പ്രാദേശിക, ആഗോള നേതൃത്വം വഹിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് കമ്പനികളുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ട്. രണ്ട് കമ്പനികളുടെ ഉപദേഷ്ടാവുമാണ്. ഐഐടി കരഖ്പൂറില്‍ നിന്നും എന്‍ജിനീയറിങില്‍ ബിരുദവും കൊല്‍ക്കത്ത ഐഐഎമ്മില്‍ നിന്നും എംബിഎയുമുണ്ട്.

തെജോ എന്‍ജിനീയറിങ് ലിമിറ്റഡില്‍ നിലവില്‍ മാനേജിങ് ഡയറക്ടറായിരുന്നു എ.വി.ജോര്‍ജ്. മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദവും ലുസാനെ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് ബിസിനസ് സ്‌കൂളില്‍ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട്. ആര്‍ബിഐയുടെ ഉപദേശക കമ്മിറ്റി അംഗവുമാണ്.

എസ്ബിഐ ഗ്ലോബല്‍ ഫാക്‌റ്റേഴ്‌സ് ലിമിറ്റഡ് ചെയര്‍മാനായിരുന്നു പ്രദിപ് ചൗധരി. എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡയറക്ടറുമായിരുന്നു. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സയന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയിട്ടുണ്ട്. ചണ്ഡിഗഢ് ബിസിനസ് സ്‌കൂള്‍ യൂണിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ത്ഥിയാണ്.

വിവിധ പശ്ചാത്തലത്തില്‍ നിന്നുള്ള പ്രമുഖരെ സ്വന്തമാക്കിയതില്‍ സന്തോഷമുണ്ടെന്നും അവരുടെ അറിവിലും പരിചയ സമ്പത്തില്‍ നിന്നും നേട്ടങ്ങളുണ്ടാക്കാനാകുമെന്നും ബോര്‍ഡിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നതായി മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

Advertisment