Advertisment

മുത്തൂറ്റ് ഫിനാന്‍സിന് 563 കോടി രൂപ അറ്റാദായം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  മുത്തൂറ്റ് ഫിനാന്‍സിന്റെ സംയോജിത അറ്റാദായം ഒന്‍പതു ശതമാനം വര്‍ധിച്ച് 563 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തിലെ അറ്റാദായം എട്ടു ശതമാനം വര്‍ധിച്ച് 530 കോടി രൂപയിലെത്തിയതായും ഓഡിറ്റു ചെയ്യാത്ത സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Advertisment

കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികള്‍ 16 ശതമാനം വര്‍ധിച്ച് 35816 കോടി രൂപയിലെത്തിയതായും ഈ വര്‍ഷം ജൂണ്‍ 30ന് ആവസാനിച്ച ത്രൈമാസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആകെ കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികള്‍ 18 ശതമാനം വര്‍ധിച്ച് 40228 കോടി രൂപയിലും എത്തിയിട്ടുണ്ട്.

publive-image

ഈ ത്രൈമാസത്തില്‍ ഓഹരികളുടെ മുഖവിലയുടെ 120 ശതമാനം നിരക്കില്‍ ഓഹരി ഒന്നിന് 12 രൂപ ലാഭ'വിഹിതം പ്രഖ്യാപിച്ചിട്ടുള്ളതായും പ്രവര്‍ത്തന ഫലത്തെക്കുറിച്ചു പ്രതികരിക്കവെ ചെയര്‍മാന്‍ എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ചെറുകിട നിക്ഷേപകരില്‍ കേന്ദ്രീകരിച്ചു കൊണ്ട് കമ്പനി 851 കോടി രൂപയുടെ കടപത്രങ്ങളുടെ പബ്ലിക് ഇഷ്യൂ നടത്തിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന സാമ്പത്തിക സ്രോതസുകള്‍ക്കായുള്ള തങ്ങളുടെ കഴിവു കൂടിയാണിതു ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ പ്രതിമാസം ശരാശരി 6500 കോടി രൂപയുടെ സ്വര്‍ണ പണയ വായ്പകളാണ് തങ്ങള്‍ വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ജൂണ്‍ 30-ലെ കണക്കുകള്‍ പ്രകാരം വായ്പാ തുകയുടെ 156 ശതമാനം വരുന്ന ജാമ്യ സ്വര്‍ണ ആഭരണമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment