Advertisment

മ്യൂച്വല്‍ ഫണ്ട് ക്യാമ്പയിനുമായി സച്ചിനും ധോണിയും

New Update

കൊച്ചി: അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് ഇന്ത്യ (എഎംഎഫ്‌ഐ)യുടെ ക്യാമ്പയിന്‍ പ്രചാരണത്തിനായി ക്രിക്കറ്റ് ഐക്കണുകളായ സച്ചിന്‍ ടെണ്ടുല്‍ക്കറും എംഎസ് ധോണിയും. പൊതുജനങ്ങളില്‍ മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ സഹായിക്കുന്നതിനായാണ് 'മ്യൂച്വല്‍ ഫണ്ട് സഹി ഹെയ്'് ക്യാമ്പയിന്‍ നടത്തുന്നത്.

Advertisment

'സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും എം.എസ് ധോണിയുടെയും സാന്നിധ്യം വിശ്വാസ്യത ഉറപ്പാക്കുന്നതാണ്.

publive-image

ദീര്‍ഘകാല സമീപനം ക്രിക്കറ്റ് ജീവിതത്തിലായാലും മ്യൂച്ചല്‍ ഫണ്ട് ഇന്‍വെസ്റ്റ്‌മെന്റിലായാലും ക്രിക്കറ്റ് കളിക്കാര്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ വിജയം നല്‍കുന്നതാണെന്നു എഎംഎഫ്‌ഐ ചെയര്‍മാന്‍ നിലേഷ് ഷാ പറഞ്ഞു.

'മൂന്ന് വര്‍ഷത്തെ മ്യൂച്വല്‍ ഫണ്ട് സഹി ഹെയ് പ്രചാരണത്തിന് ശേഷം, രാജ്യത്തുടനീളമുള്ള റീട്ടെയില്‍ നിക്ഷേപകരുമായുള്ള ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനുള്ള സമയമായിരിക്കുകയാണ്.

ക്രിക്കറ്റ് ഐക്കണുകളായ സച്ചിന്റെയും ധോണിയുടെയും പങ്കാളിത്തം അതിന് ഉതകുന്നതാണ്. വ്യവസായ തലത്തില്‍ സെലിബ്രിറ്റികളെ ഇടപഴകാന്‍ അനുവദിച്ചതിന് മ്യൂച്വല്‍ ഫണ്ട് വ്യവസായത്തെ പ്രതിനിധീകരിച്ച് സെബിയോട് നന്ദി പറയുന്നു,' എഎംഎഫ്‌ഐ ചീഫ് എക്‌സിക്യൂട്ടിവ് എന്‍ എസ് വെങ്കടേഷ് പറഞ്ഞു.

മ്യൂച്വല്‍ ഫണ്ടുകളായ സഹി ഹെയ് സംരംഭവുമായി ബന്ധപ്പെടുന്നതില്‍ സന്തുഷ്ടനാണെന്ന് സചിചന്‍ ടെണ്ടുല്‍ക്കര്‍ പ്രതികരിച്ചു.

എഎംഎഫ്‌ഐ വഴി മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ അത് സഹായിക്കുമെന്നും. ഏത് കായികരംഗത്തും നിക്ഷേപത്തിലും, അച്ചടക്കവും ദീര്‍ഘകാല സമീപനവുമാണ് വിജയം കൈവരിക്കുന്നതിനുള്ള മാര്‍ഗ്ഗമെന്നും സച്ചിന്‍ പറഞ്ഞു.

മ്യൂച്വല്‍ ഫണ്ട് സഹി ഹെയ്'' ക്യാമ്പയ്‌നുമായി സഹകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് എം എസ് ധോണി പറഞ്ഞു.

'ലക്ഷ്യ അധിഷ്ഠിത സമീപനം, നേരത്തെ ആരംഭിക്കുക, അച്ചടക്കത്തോടെ തുടരുക, ചാഞ്ചാട്ടത്തില്‍ പെടാതിരിക്കുക എന്നിവയാണ് ഞാന്‍ എല്ലായ്‌പ്പോഴും പിന്തുടരുന്ന നാല് മന്ത്രങ്ങള്‍.അത് എന്റെ ക്രിക്കറ്റ് ജീവിതത്തിലായാലും വ്യക്തിഗത പണ ഇടപാടുകളിലായാലും'. ധോണി പറഞ്ഞു.

Advertisment