Advertisment

സീ ബിസിനസ് ഏര്‍പ്പെടുത്തിയ നാഷണല്‍ സിഎസ്ആര്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് നിറ്റാ ജലാറ്റിന്‍ കമ്പനിക്ക്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  മികച്ച പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് സീ ബിസിനസ് ഏര്‍പ്പെടുത്തിയ നാഷണല്‍ സിഎസ്ആര്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് നിറ്റാ ജലാറ്റിന്‍ കമ്പനി കരസ്ഥമാക്കി. കമ്പനിയുടെ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ നടപ്പാക്കിയിട്ടുള്ള പാരിസ്ഥിതിക സുസ്ഥിരതാ പ്രവര്‍ത്തനങ്ങളാണ് കമ്പനിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

Advertisment

publive-image

കമ്പനിയും പരിസരവും ജൈവവൈവിധ്യങ്ങള്‍ നിലനിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി വികസിപ്പിച്ച സസ്യോദ്യാനം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശുദ്ധീകരണ പ്ലാന്റ്, ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്, നക്ഷത്രവനം, പവിഴമല്ലി പ്ലാന്റേഷന്‍, ഫലവൃക്ഷത്തോട്ടം, ഔഷധസസ്യത്തോട്ടം, സ്മൃതിവനം, ഗ്രീന്‍ ബെല്‍റ്റ്, അക്വാപോണിക്‌സ്, ജൈവ പച്ചക്കറിത്തോട്ടം തുടങ്ങി പല പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുകയും കൃഷിക്ക് ജൈവ വള ഉപയോഗം പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് വിപണി വികസിപ്പിക്കുകയും തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നിറ്റാ ജലാറ്റിന്‍ കമ്പനി നടത്തിയിട്ടുള്ളത്.

ബംഗലൂരുവില്‍ നടന്ന ചടങ്ങില്‍ ഇന്ദിര ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് കോര്‍പ്പറേറ്റ് റിലേഷന്‍സ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ മാധുരി സാഥേയില്‍ നിന്നും നിറ്റാ ജലാറ്റിന്‍ എച്ച്ആര്‍ ഡെപ്യൂട്ടി മാനേജര്‍ രാം ഭാസ്‌കര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

Advertisment