Advertisment

അദീബ് അഹമ്മദിന് എന്‍.ആര്‍.ഐ. ബിസിനസ്മാന്‍ പുരസ്കാരം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, ട്വന്‍റി 14 ഹോള്‍ഡിംഗ്സ്, ടേബിള്‍സ് എന്നീ പ്രസ്ഥാനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദിന് എന്‍.ആര്‍.ഐ ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ 2018 പുരസ്കാരം. കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന പതിമൂന്നാമത് ധനം അവാര്‍ഡ്സിന്‍റെ ഭാഗമായാണ് ബിസിനസ് രംഗത്തെ മികവിന് അദീബ് അഹമ്മദിനെ എന്‍.ആര്‍.ഐ ബിസിനസ്മാന്‍ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

Advertisment

പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമായ വേണുഗോപാല്‍.സി.ഗോവിന്ദിന്‍റെ നേതൃത്വത്തിലുള്ള ജൂറിയാണ് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ ബിസിനസ് രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അദീബ് അഹമ്മദിനെ തിരഞ്ഞെടുത്തത്.

publive-image

ചുരുങ്ങിയ കാലത്തിനുള്ളില്‍ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ 180 ശാഖകളിലൂടെ ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ അദീബിനായി.

എന്‍.ആര്‍.ഐ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം അതീവ ചാരിതാര്‍ഥ്യത്തോടെയാണ് ഏറ്റുവാങ്ങുന്നതെന്ന് അദീബ് അഹമ്മദ് പുരസ്കാരദാന ചടങ്ങില്‍ പറഞ്ഞു. ഇന്ത്യയിലെ വികസനങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന വിദേശരാജ്യങ്ങളില്‍ അധിവസിക്കുന്ന ഇന്ത്യന്‍ ജനതയുടെ പ്രതിനിധിയായാണ് ഇത് സ്വീകരിക്കുന്നത്. പുരസ്കാരത്തിന് അര്‍ഹരായ മറ്റുള്ളവരെ അനുമോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം.ഡി ഡോ: വിജു ജേക്കബ്, മഞ്ഞിലാസ് ഫുഡ് ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ സജീവ് മഞ്ഞില, എം.ഒ.ഡി സിഗ്നേച്ചര്‍ ജ്വല്ലറി സ്ഥാപകയും ചീഫ് ഡിസൈനറുമായ ആശ സെബാസ്റ്റ്യന്‍ മഠത്തില്‍ എന്നിവരും വിവിധ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. കൊച്ചിന്‍ ഷിപ്പ് യാഡ് ലിമിറ്റഡ് സി.എം.ഡി മധു.എസ്.നായര്‍ പുരസ്കാരം സമ്മാനിച്ചു.

Advertisment