Advertisment

'രഹോ മസ്ത്' പ്രചാരണവുമായി ഓയോ

New Update

കൊച്ചി:  ലോകത്തെ രണ്ടാമത്തെ വലിയ ഹോട്ടല്‍-ഗൃഹ ശൃംഖലയായ ഓയോ പുതിയ പ്രചാരണമായ 'ഓയോ - രഹോ മസ്ത്' ന് തുടക്കമിട്ടു. ഓരോ വ്യക്തിയുടെയും ആവശ്യങ്ങള്‍ക്ക് അനുസൃതമായി മികച്ച സേവനം ലഭ്യമാകുന്ന താങ്ങാവുന്ന, പ്രാപ്യമായ, നിലവാരമുള്ള വാസ സ്ഥലം ഒരുക്കുക എന്ന കാഴ്ചപ്പാടിലാണ് ഓയോ സ്ഥാപിതമായിരിക്കുന്നത്.

Advertisment

publive-image

വര്‍ഷങ്ങളായി, യാത്രക്കാരും നഗരവാസികളും സ്ഥലം, ഗുണനിലവാരം, വില എന്നിവയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. ചെലവിലെ അസമത്വം ഇല്ലാതാക്കി ഒന്നു ബട്ടണ്‍ അമര്‍ത്തിയാല്‍ ഏതു തരം യാത്രക്കാര്‍ക്കും സുരക്ഷിതവും സൗകര്യപ്രദവുമായ ആതിഥേയത്വം ലഭ്യമാക്കുകയാണ് ഓയോ. ഈ ആശയം പ്രതിഫലിക്കുന്നതാണ് 'രഹോ മസ്ത്'.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിലൂടെയാണ് വലിയ ബ്രാന്‍ഡുകള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും 'രഹോ മസ്ത്' പ്രചാരണം ശരാശരി ഇന്ത്യക്കാരന്റെ ആവശ്യങ്ങള്‍ക്കുള്ള മറുപടിയാണെന്നും ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് ഇന്ത്യ, ദക്ഷിണേഷ്യ സിഇഒ ആദിത്യ ഘോഷ് പറഞ്ഞു.

Advertisment