Advertisment

ഇന്ത്യയിലെ കെ-12 വിദ്യാഭ്യാസത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സ്റ്റെപ്പ്ആപ്പ്

New Update

മുംബൈ:  ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എഡൂക്കേഷന്‍-ടെക്‌നോളജി പഠനത്തിനായുള്ള ഗെയിം അധിഷ്ഠിത പഠന സംവിധാനമായ സ്റ്റെപ്പ്അപ്പ് ആപ്പ് അമിതാഭ് ബച്ചന്റെ സാന്നിദ്ധ്യത്തില്‍ അനാവരണം ചെയ്തു.

Advertisment

രാജ്യത്തെ കെ-12 വിദ്യാഭ്യാസത്തെ മാറ്റിമറിക്കുകയാണ് ലക്ഷ്യം. പേസ് ഐഐടി എംഡിയും എഡ്യൂസ് ഫണ്‍ ടെക്‌നോളജീസ് സിഇഒയുമായ പ്രവീണ്‍ ത്യാഗിയാണ് സ്റ്റെപ്പ്ആപ്പ് അനാവരണം ചെയ്തത്.

publive-image

രാജ്യത്തെ ഓരോ വിദ്യാര്‍ത്ഥിക്കും നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അവസരമൊരുക്കുകയാണ് സ്റ്റെപ്പ്ആപ്പിന്റെ ലക്ഷ്യം. സാമൂഹ്യ, സാമ്പത്തിക, ലിംഗ, മേഖല വ്യത്യാസങ്ങള്‍ ഇല്ലാതാക്കി രാജ്യത്തെ മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ബാങ്ക് സൃഷ്ടിക്കുകയാണ് സ്റ്റെപ്പ്ആപ്പിന്റെ ആദ്യ ദൗത്യം.

അടിസ്ഥാന സ്മാര്‍ട്ട്‌ഫോണുകളില്‍ പോലും ആപ്പ് പ്രവര്‍ത്തിക്കും. ഏത് ഇന്ത്യക്കാരനും താങ്ങാവുന്നതാണ് നിരക്ക്. പഠനാവശ്യങ്ങള്‍ക്കായി ഭാവിയില്‍ പല ആപ്പുകളും സ്റ്റെപ്പ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള പേസ് ഗ്രൂപ്പില്‍ നിന്നാണ് സ്റ്റെപ്പ്ആപ്പ് വരുന്നത്.

സ്റ്റെപ്പ് സ്‌കോളര്‍, സ്റ്റെപ്പ് ലേണ്‍ എന്നീ രണ്ട് പരിപാടികളിലൂടെ കണക്കിലും ശാസ്ത്രത്തിലും നൈപുണ്യം കെട്ടിപടുക്കുന്നതിലാണ് സ്റ്റെപ്പ്ആപ്പ് തുടക്കമിടുന്നത്.

Advertisment