Advertisment

ഡെലോയ്‌റ്റ്‌ ടെക്‌നോളജി ഫാസ്റ്റ്‌ 50 ഇന്ത്യ റാങ്കിങ്ങില്‍ തിരുവനന്തപുരം ആസ്ഥാനമായ ടെക്‌ വാന്റേജ്‌ സിസ്റ്റംസിന്‌ 15-ാം സ്ഥാനം

New Update

തിരുവനന്തപുരം:  രാജ്യത്ത്‌ അതിവേഗം വളരുന്ന 50 ടെക്‌നോളജി കമ്പനികളെ തിരഞ്ഞെടുക്കാനുള്ള ' ഡെലോയ്‌റ്റ്‌ ടെക്‌നോളജി ഫാസ്റ്റ്‌ 50 ഇന്ത്യ 2018' റാങ്കിങ്ങില്‍ ടെക്‌വാന്റേജ്‌ സിസ്റ്റംസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 15-ാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തെ വരുമാനവളര്‍ച്ചാ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ റാങ്കിങ്‌ നടത്തിയത്‌.

Advertisment

ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌വാന്റേജ്‌ ഈ കാലയളവില്‍ 300 ശതമാനം വളര്‍ച്ചയാണ്‌ കൈവരിച്ചത്‌. കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതില്‍ കമ്പനി ചെലുത്തിയ ശ്രദ്ധയാണ്‌ നേട്ടത്തിന്‌ അര്‍ഹമാക്കിയതെന്ന്‌ ടെക്‌വാന്റേജ്‌ സി.ടി.ഒയും ഡയറക്ടറുമായ ദേവീപ്രസാദ്‌ ത്രിവിക്രമന്‍ പറഞ്ഞു.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക്‌ മാറാന്‍ ആഗ്രഹിക്കുന്ന സംരംഭങ്ങള്‍ക്ക്‌ വളരെ വേഗത്തില്‍ നടപ്പാക്കാവുന്ന സേവനങ്ങള്‍ ലഭ്യമാക്കാന്‍ ടെക്‌വാന്റേജിന്‌ കഴിയും. ഇതിന്‌ മെഷീന്‍ ലേണിങ്ങിലെയും സോഫ്‌റ്റ്‌ ഡെവലപ്‌മെന്റിലെയും നൈപുണ്യം സംയോജിപ്പിക്കാനുള്ള പ്രത്യേക ശേഷി കമ്പനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ വന്‍ വ്യവസായങ്ങള്‍ക്ക്‌ ആവശ്യമായി വരുന്ന കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും അവ വിപണിയിലെത്തിക്കുന്നതിലുമാണ്‌ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ദേവീപ്രസാദ്‌ പറഞ്ഞു.

ഏറെ മത്സരാധിഷ്‌ഠിതവും വേഗത്തില്‍ മാറുന്നതുമായ ഇന്നത്തെ ടെക്‌നോളജി വ്യവസായത്തില്‍ ഡെലോയ്‌റ്റ്‌ ടെക്‌നോളജി ഫാസ്റ്റ്‌ 50-ല്‍ സ്ഥാനം പിടിക്കുകയെന്നത്‌ ഏറെ പ്രശംസനീയമാണെന്ന്‌ ടെക്‌നോളജി ഫാസ്റ്റ്‌ 50 ഇന്ത്യ 2018-ന്റെ പ്രോഗ്രാം ഡയറക്ടറും ഡെലോയ്‌റ്റ്‌ ഇന്ത്യ പാര്‍ട്‌ണറുമായ രാജീവ്‌ സുന്ദര്‍ പറഞ്ഞു.

ഡിലോയിറ്റ്‌ ടെക്‌നോളജി ഫാസ്റ്റ്‌ 50 ഇന്ത്യ 2018 ലേക്കുള്ള തിരഞ്ഞെടുപ്പും യോഗ്യതയും 2005 ലാണ്‌ ടെക്‌നോളജി ഫാസ്റ്റ്‌ 50 ഇന്ത്യ എന്ന പരിപാടി ആരംഭിച്ചത്‌. ഡി റ്റി റ്റി ഐ എല്‍ എല്‍ പി (Deloitte Touche Tohmatsu India LLP) യാണ്‌ ഇതിന്റെ സംഘാടകര്‍. ഇന്റര്‍നെറ്റ്‌ മുതല്‍ ബയോടെക്‌നോളജി വരെയും ശാസ്‌ത്രം,ആരോഗ്യം തുടങ്ങി സാങ്കേതികവിദ്യയുടെ എല്ലാ മേഖലകളിലും അതിവേഗം വളരുന്ന ഇന്ത്യയിലെ ബിസിനസുകളെ കണ്ടത്തുന്നതിനുള്ള ഏഷ്യാ-പസഫിക്‌ പദ്ധതിയാണിത്‌. അവസാന മൂന്ന്‌ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ ശതമാനത്തെ അടിസ്ഥാനമാക്കിയാണ്‌ കമ്പനികളെ തിരഞ്ഞെടുക്കുന്നത്‌.

Advertisment