ഇൻഡീജിൻ ലിമിറ്റഡ് ഐപിഒ മെയ് 6 മുതല്‍

New Update
indegene limited

കൊച്ചി: ഇൻഡീജിൻ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 മെയ് 6 മുതല്‍ 8 വരെ നടക്കും. 760 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 23,932,732 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment

രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 430 രൂപ മുതല്‍ 452 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 33 ഇക്വിറ്റി ഓഹരികള്‍ക്കും തുര്‍ന്ന് 33ന്റെ ​ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെ പി മോർഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, നോമുറ ഫിനാൻഷ്യൽ അഡ്വൈസറി ആൻഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ്  ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാര്‍.

Advertisment