Advertisment

വമ്പന്‍ നീക്കവുമായി ബൈജൂസ്; ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ 7400 കോടി രൂപയ്ക്ക് സ്വന്തമാക്കി

New Update

publive-image

ബംഗളൂരു: രാജ്യത്തെ മുന്‍നിര മത്സരപ്പരീക്ഷാ സ്ഥാപനമായ ആകാശ് എഡ്യുക്കേഷനല്‍ സര്‍വീസിനെ ഏറ്റെടുത്ത് ബൈജൂസ്. നൂറു കോടി ഡോളറിന്റേതാണ് ഇടപാട്‌ (ഏകദേശം 7400 കോടി ഇന്ത്യന്‍ രൂപ). അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഏറ്റെടുക്കൽ പൂർണ്ണമാകും. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈജൂസിന്റെ നിലവിലെ മൂല്യം 12 ബില്യൺ ഡോളറാണ്.

ബൈജൂസിന് കോവിഡ് ലോക്ഡൗൺ കാലത്ത് വൻതോതിൽ ഡിമാൻഡ് കൂടിയിരുന്നു. കുട്ടികൾക്ക് ഓൺലൈൻ കോഡിങ് പരിശീലനം നൽകുന്ന വൈറ്റ് ഹാറ്റ് ജൂനിയറിനെ ഏതാനും മാസം മുമ്പ് ബൈജൂസ് ഏറ്റെടുത്തിരുന്നു.

Advertisment