Advertisment

ഉഴവൂരിൻ്റെ സാമൂഹ്യ-സാംസ്ക്കാരിക - രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന "കുഞ്ഞൻ ചേട്ടന് " നാടിൻറെ അന്ത്യാഞ്ജലി

New Update

publive-image

Advertisment

ഉഴവൂർ: ഉഴവൂരിൻ്റെ സാമൂഹ്യ-സാംസ്ക്കാരിക - രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന "കുഞ്ഞൻ ചേട്ടന് "നാട് അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ രാവിലെ ഉഴവൂർ ടൗണിനോടു ചേർന്നുള്ള തച്ചിലം പ്ലാക്കൽ വീട്ടിൽ രാവിലെ 9 മുതൽ സി.കെ. കരുണാകരൻ നായർ എന്ന പരിചയക്കാരുടെയെല്ലാം കുഞ്ഞൻ ചേട്ടൻ്റെ ഭൗതികദ്ദേഹം പൊതു ദർശനത്തിനു വച്ചു.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വിവിധ സമയങ്ങളിലായി ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.തോമസ് ചാഴികാടൻ എം.പി, മോൻസ് ജോസഫ് എം. എൽ. എ, സ്റ്റീഫൻ ജോർജ് ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം. മാത്യു, കർഷക മോർച്ച അഖിലേന്ത്യാ വൈസ് പ്രസിഡൻറ് അഡ്വ. എസ്. ജയസൂര്യൻ, പാലാ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ, പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി, കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം,ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബൈജു പുതിയിടത്തുചാലിൽ, വൈസ് പ്രസിഡൻ്റ് ഡോ. സിന്ധു മോൾ ജേക്കബ്ബ്, എസ്. എൻ. ഡി.പി. യോഗം മീനച്ചിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗവും ഓഫീസ് സെക്രട്ടറിയുമായ രാമപുരം സി. ടി. രാജൻ, എൻ. എസ്. എസ്. മീനച്ചിൽ താലൂക്ക് യൂണിയൻ സെക്രട്ടറി രഘുനാഥൻ നായർ , യൂണിയൻ കമ്മിറ്റിയംഗം ഉണ്ണികൃഷ്ണൻ നായർ , വിവിധ സമുദായ - രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ.ബിജു പുന്നത്താനം, അഡ്വ.ആർ. മനോജ്, അനിൽ .വി. നായർ, മനോജ്.ബി. നായർ, സതീഷ് കല്ലക്കുളം, കെ.കെ. ഷാജി പാലാ, സനീഷ് ചിറയിൽ, ഷെറി ഉഴവൂർ, എം. ശ്രീകുമാർ , ഇ.കെ. രാജൻ ഈട്ടിക്കൽ, പി.ജി. അനിൽ പ്രസാദ്, ബേബി കാനാട്ട്, അനിൽ ഉഴവൂർ, ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയംഗം എൻ.കെ. ശശികുമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.

പാലാ മരിയ സദൻ ഡയറക്ടർ സന്തോഷ് ജോസഫ്, ട്രസ്റ്റ് മെമ്പർ നിഖിൽ, അരീക്കര എസ്. എൻ. ഡി.പി. ശാഖയിലെയും ഉഴവൂർ എൻ. എസ്. എസ്. കരയോഗത്തിലെയും നേതാക്കൾ, "കേരള കൗമുദി'' ക്കു വേണ്ടി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, പരസ്യം മാനേജർ പ്രദീപ് കുമാർ, അസി. സർക്കുലേഷൻ മാനേജർ എ .ആർ. ലെനിൻ മോൻ, എക്സിക്യൂട്ടീവ് എം. ആർ. ബിനീഷ് , ജന്മഭൂമിക്കു വേണ്ടി സർക്കുലേഷൻ മാനേജർ ബിജു, മാതൃഭൂമി പ്രതിനിധി സഞ്ജയ് എസ്. നായർ, പാലാ പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് സിജിമോൻ മേൽ വെട്ടം, ട്രഷറർ ടി.എൻ. രാജൻ, ഐ ഫോർ യു ചാനൽ പ്രതിനിധി സന്ധ്യാ മനോജ് , ഉഴവൂർ വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ, പാലാ മാർ സ്ലീവാ മെഡിസിറ്റി ഡയറക്ടർ റവ. ഡോ. ജോർജ് വേളൂപ്പറമ്പിൽ , സിസ്റ്റർ മേഴ്സി, സാജൻ ആൻ്റണിഎന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.

കേരളാ കോൺഗ്രസ് എം. ചെയർമാൻ ജോസ്. കെ. മാണി, മന്ത്രിമാരായ റോഷി അഗസ്റ്റ്യൻ, വി. എൻ. വാസവൻ, എന്നിവർക്ക് വേണ്ടിയും ഭൗതികദ്ദേഹത്തിൽ പുഷ്പചക്രം അർപ്പിക്കപ്പെട്ടു. സേവാഭാരതിയുടെ നേതൃത്വത്തിലായിരുന്നു സംസ്ക്കാര ചടങ്ങുകളും തുടർന്നുള്ള അണു നശീകരണവും.

Advertisment