Advertisment

ഭാരത സൈനികർക്കെതിരെ നടന്നിട്ടുള്ള ചൈനയുടെ അതിക്രമത്തിനെതിരെ പാലക്കാട്‌ അഞ്ചു വിളക്കിന് സമീപം നടന്ന പ്രതിഷേധ പരിപാടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് ഭാരത സൈനികർക്കെതിരെ നടന്നിട്ടുള്ള ചൈനയുടെ അതിക്രമത്തിനെതിരെയും പ്രസ്തുത വിഷയത്തിൽ സിപിഎമ്മിൻറെയും, കോൺഗ്രസിൻറെയും ഇന്ത്യാ വിരുദ്ധ നയങ്ങൾക്കെതിരെയും പ്രതിഷേധം നടന്നു. പാലക്കാട്‌ അഞ്ചു വിളക്കിന് സമീപം നടന്ന പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ചൈനയെ പിന്തുണക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലവാരത്തിലേക്ക് കോൺഗ്രസ് പാർട്ടിയും തരംതാണു കഴിഞ്ഞെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് ഭരണകാലത്ത് ലക്ഷകണക്കിന് ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് ഒരെതിർപ്പും കൂടാതെ ചൈനക്ക് അടിയറവു വെച്ച കോണ്‍ഗ്രസ് ഭാരതത്തിലെ ജനങ്ങളുടെ ആത്മവീര്യം തകർക്കുവാൻ ശ്രമിക്കുകയാണെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ല പ്രസിഡന്റ് അധ്യക്ഷത വഹിച്ചു, ജില്ല ജനറൽ സെക്രട്ടറി പി.വേണുഗോപാൽ സ്വാഗതവും , മേഖല സെക്രട്ടറി വി.നടേശൻ നന്ദിയും രേഖപ്പെടുത്തി. ബിജെപി ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ, പാലക്കാട്‌ മുൻസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ, ജില്ല നേതാക്കളായ പി. ഭാസി, പി. സാബു, കെ. ജി.പ്രദീപ്കുമാർ, അജിത മേനോൻ, അഡ്വ. ശാന്ത ദേവി, ചെല്ലമ്മ ടീച്ചർ, കെ. സുമതി സുരേഷ്, എ. കെ. ഓമനകുട്ടൻ, യുവമോർച്ച ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ, മഹിളാമോർച്ച ജില്ല അധ്യക്ഷ പി.സത്യഭാമ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.....

c krishnakumar
Advertisment