Advertisment

പൗരത്വ നിയമത്തിനെതിരെ പെൺകൊടുങ്കാറ്റായി വനിതാ റാലി

New Update

പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ നാമൊന്നായ് നാടിന്നായ് എന്ന സന്ദേശമുയർത്തിപ്പിടിച്ച് പാലക്കാട്ടെ വനിതാ കൂട്ടായ്മ പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഷീ സ്റ്റോം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ജാതി മത സംഘടനകൾക്കതീതമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരകണക്കിന് സ്ത്രീകൾ പങ്കെടുത്തു.

Advertisment

publive-image

പുതുപ്പള്ളിത്തെരുവിൽ നിന്നാരംഭിച്ച റാലിയിൽ പ്രായഭേദമന്യേ ആയിരകണക്കിന് സ്ത്രീകൾ പങ്കെടുത്തു. വൈകീട്ട് സ്റ്റേഡിയത്ത് നടന്ന പൊതുസമ്മേളനം ആലത്തൂർ എം. പി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം അത് അനുഭവിച്ച് കൊണ്ട് തന്നെ ഇന്ത്യയിൽ ജീവിക്കുമെന്നും ധീരവനിതകളെ നാടിന് സമർപ്പിക്കാൻ കഴിയണമെന്നും അവർ പറഞ്ഞു.

publive-image

മുൻ വനിത കമ്മീഷനംഗം പ്രൊഫ. തുളസി, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാനദ്ധ്യക്ഷ സി.വി ജമീല , വനിത ലീഗ് ജില്ല സെക്രട്ടറി ഷംല ഷൗക്കത്ത്, പൊമ്പളൈ ഒരുമൈ നേതാവ് ഗോമതി, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ഉപാദ്ധ്യക്ഷ സുബൈദ കക്കോടി, എം. എസ്. എഫ് ദേശീയ ഉപാദ്ധ്യക്ഷ അഡ്വ. ഫാതിമ തഹ് ലിയ, അഖിലേന്ത്യാ മഹിള സാംസ്കാരിക സംഘടന സംസ്ഥാന സെക്രട്ടറി കെ. എം ബീവി, ഓയിസ്ക സൗത്ത് ഇന്ത്യ പ്രസിഡന്റ് ഡോ. പാർവ്വതി വാര്യർ, ഫ്രറ്റേണിറ്റി സംസ്ഥാന ഉപാദ്ധ്യക്ഷ നജ്ദ റൈഹാൻ, ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഷമീമ എന്നിവർ പരിപാടിക്ക് ഐക്യദാർഢ്യം അറിയിച്ച് സംസാരിച്ചു.

publive-image

ഐ.പി. എച്ച് പ്രസിദ്ധീകരിച്ച പൗരത്വ ഭേദഗതി നിയമം - ജനകീയ പോരാട്ടത്തിനൊരു മാനിഫെസ്റ്റോ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം വേദിയിൽ നടന്നു. ഹൈദരാബാദ് ഇഫ്ളു സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പി. എച്ച് ഡി ഡോക്ടറേറ്റ് നേടിയ സമീമ സുലൈമാനെ പരിപാടിയിൽ അനുമോദിച്ചു.

publive-image

വനിതാ കൂട്ടായ്മ കൺവീനർ രഹ്ന വഹാബ് സ്വാഗതവും വനിത കൂട്ടായ്മ ചെയർപേഴ്സൻ സഫിയ ശറഫിയ അദ്ധ്യക്ഷതയും വഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ സക്കീന ബാനു നന്ദി പറഞ്ഞു. നാടകം, കവിതാലാപനം, സംഗീതശില്‌പം അടങ്ങിയ സർഗനിശ പരിപാടിക്ക് നിറമേകി.

caa women strike
Advertisment