Advertisment

ആ​സാം പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ന​ട​ത്തി​പ്പി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന ആ​രോ​പ​ണം ശ​രി​വ​ച്ച്‌ സി​എ​ജി റി​പ്പോ​ര്‍​ട്ട്

New Update

ഗോ​ഹ​ട്ടി: ആ​സാം പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ന​ട​ത്തി​പ്പി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന ആ​രോ​പ​ണം ശ​രി​വ​ച്ച്‌ ക​ണ്‍​ട്രോ​ള​ര്‍ ആ​ന്‍​ഡ് ഓ​ഡി​റ്റ​ര്‍ ജ​ന​റ​ല്‍ (സി​എ​ജി) റി​പ്പോ​ര്‍​ട്ട്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ 108 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യെ​ന്നാ​ണ് സി​എ​ജി സ​മ​ര്‍​പ്പി​ച്ച ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

Advertisment

publive-image

ആ​സാം പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ മു​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​തീ​ഷ് ഹ​ജേ​ല​യെ കൂ​ടു​ത​ല്‍ വെ​ട്ടി​ലാ​ക്കു​ന്ന​താ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന റി​പ്പോ​ര്‍​ട്ട്. ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തീ​ക് ഹ​ജേ​ല​യെ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട്ടു സ്ഥ​ലം മാ​റ്റി​യി​രു​ന്നു.

സി​എ​ജി റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌ 2013-14 മു​ത​ല്‍ 2017-18 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 905.72 കോ​ടി രൂ​പ​യാ​ണ് എ​ന്‍​ആ​ര്‍​സി ന​ട​ത്തി​പ്പി​നാ​യി ന​ല്‍​കി​യ​ത്. ഇ​തി​ല്‍ 108 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യാ​ണു സി​എ​ജി ക​ണ്ടെ​ത്ത​ല്‍. പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ഫ​ണ്ടി​ല്‍ വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കാ​ട്ടി ആ​സാം പ​ബ്ളി​ക് വ​ര്‍​ക്സ് (എ​പി​ഡ​ബ്ള്യു) എ​ന്ന സം​ഘ​ട​ന സി​ബി​ഐ​ക്കു പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

ഓ​ഗ​സ്റ്റ് മു​പ്പ​ത്തൊ​ന്നി​നാ​ണ് ആ​സാ​മി​ല്‍ ദേ​ശീ​ത പൗ​ര​ത്വ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച്‌ 20 ല​ക്ഷം പേ​ര്‍ പൗ​ര​ത്വ​ത്തി​ന് അ​ര്‍​ഹ​ര​ല്ലാ​താ​യി. ഇ​വ​ര്‍​ക്ക് വീ​ണ്ടും രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി​യി​ട്ടു​ണ്ട്.

Advertisment