Advertisment

ഒട്ടകം വന്നിടിച്ച് അപകടം; നാല് മരണം

New Update

ജിദ്ദ: പഴയ ജിദ്ദാ - മക്കാ റോഡിൽ ജിദ്ദയിൽ നിന്ന് അമ്പത് കിലോമീറ്റെർ അകലെയുള്ള ജമൂം ഗ്രാമത്തിൽ ഉണ്ടായ റോഡപകടത്തിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെടുകയും മറ്റൊരാൾ ആശുപത്രിയിലാവുകയും ചെയ്തു. ഇവർ സഞ്ചരിച്ച വാഹനത്തിൽ അലഞ്ഞു നടക്കുന്ന ഒട്ടകം വന്നിടിക്കുകയായിരുന്നു.

Advertisment

publive-image

വാഹനത്തിലുണ്ടായിരുന്ന ആറ് പേരിൽ നാല് പേരും തൽക്ഷണം മരണപ്പെട്ടു. മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. ജമൂം ഗവര്ണറേറ്റിലെ ടാക്സ് ഫ്രീ റോഡിൽ തിങ്കളാഴ്ചയാണ് സംഭവം.

അപകടത്തിൽ ഇരയായവരെ സംബന്ധിച്ച വിഷാദാംശങ്ങൾ അറിവായിട്ടില്ല. അതേസമയം, അലഞ്ഞു നടന്ന ഒട്ടകത്തിന്റെ ഉടമസ്ഥനെ കണ്ടെത്തിയതായും അയാൾക്കെതിരെ നിയമ നടപടികൾ തുടങ്ങിയതായും സുരക്ഷാ അധികൃതർ അറിയിച്ചു. ഒട്ടകങ്ങൾ കൂട്ടിയിടിച്ചുള്ള റോഡപകടങ്ങൾ സൗദിയിൽ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്.

ഒട്ടകങ്ങൾ ഉണ്ടാകാൻ ഇടയുള്ള തുറസ്സായ സ്ഥലങ്ങളിൽ "ഒട്ടകങ്ങളെ സൂക്ഷിക്കുക" എന്ന ബോർഡുകൾ അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. ഇരുമ്പ് വേലികളും മിക്കയിടങ്ങളിലും കാണാം.

camel issue
Advertisment