Advertisment

എല്ലാ സ്ഥലം മാറ്റങ്ങള്‍ക്കും പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്: കൃത്യമായ ചട്ടങ്ങള്‍ പാലിച്ചാണ് സ്ഥലം മാറ്റങ്ങൾ: ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേതടക്കം സ്ഥലം മാറ്റം ന്യായീകരിച്ച്‌ സുപ്രീം കോടതി കൊളീജിയം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേതടക്കം സ്ഥലം മാറ്റം ന്യായീകരിച്ച്‌ സുപ്രീം കോടതി കൊളീജിയം.

Advertisment

publive-image

എല്ലാ സ്ഥലം മാറ്റങ്ങള്‍ക്കും പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്നും കൃത്യമായ ചട്ടങ്ങള്‍ പാലിച്ചാണ് സ്ഥലം മാറ്റങ്ങളെന്നും സുപ്രീം കോടതി കൊളീജിയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ജുഡീഷ്യറിയുടെ ഭരണസംവിധാനം മെച്ചപ്പെടുത്താനാണ് സ്ഥലം മാറ്റങ്ങളെന്നും സുപ്രീം കോടതി സെക്രട്ടറി ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

എന്നാല്‍ സ്ഥലം മാറ്റങ്ങള്‍ക്കുള്ള കാരണം സുപ്രീം കോടതി വ്യക്തമാക്കിയിട്ടില്ല. കാരണം വെളിപ്പെടുത്തുന്നത്. കൊളീജിയത്തിന്റെ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. എന്നാല്‍ അടിയന്തര സാഹചര്യം വന്നാല്‍ കാരണം വെളിപ്പെടുത്താന്‍ കൊളീജിയത്തിന് മടിയില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിയെ സ്ഥലം മാറ്റിയ നടപടി വിവാദമായിരിക്കെയാണ് സുപ്രീം കോടതിയുടെ വിശദീകരണം. രാജ്യത്തെ ഏറ്റവും വലിയ കോടതികളിലൊന്നായ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ഏറ്റവും ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച്‌ വിജയ രാജിവച്ചിരുന്നു. രാജ്യത്താകെയുള്ള രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളാണ് വിജയ താഹില്‍രമാനി.

Advertisment