Advertisment

കാനറാബാങ്ക് മെഗാ ഇ-ലേലം സംഘടിപ്പിക്കുന്നു

New Update

publive-image

കൊച്ചി: സർഫേസി നിയമപ്രകാരം വസ്തുവകകൾ വിൽക്കുന്നതിനായി കാനറ ബാങ്ക് മാർച്ച് 26ന് മെഗാ ഇ-ലേലം നടത്തുന്നു. റെസിഡൻഷ്യൽ ഫ്ലാറ്റുകൾ, അപ്പാർട്ടുമെന്റുകൾ, സ്വതന്ത്ര വീടുകൾ, വ്യാവസായിക സ്ഥലങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ, ഓഫീസ് ഇടങ്ങൾ, ഒഴിഞ്ഞ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെ രണ്ടായിരത്തോളം വസ്തുവകകൾ ഇപ്പോൾ ബാങ്കിന്റെ കൈവശമുണ്ട്.

ദില്ലി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ തുടങ്ങി എല്ലാ നഗരങ്ങളിലും സെമി അർബൻ പ്രദേശങ്ങളിലും ഈ വസ്തുവകകൾ വിൽപ്പനയ്ക്ക് ലഭ്യമാണ്. തികച്ചും സുതാര്യമായ വില്പനപ്രക്രിയ ഓൺ‌ലൈൻ‌ ഇ-ലേലത്തിലൂടെയാണ് നടത്തുന്നത്. അതിനാൽ ലേലക്കാർ‌ക്ക് എവിടെനിന്നും ബിഡ്ഡിംഗ് പ്രക്രിയയിൽ‌ പങ്കെടുക്കാൻ‌ കഴിയും. താൽ‌പ്പര്യമുള്ള ലേലക്കാർ‌ക്ക് വിൽ‌പനയ്‌ക്കായി വച്ചിരിക്കുന്ന സ്വത്തുക്കളെക്കുറിച്ച് വിശദമായ വിവരങ്ങൾ‌ ലഭിക്കുന്നതിനായി ബന്ധപ്പെട്ട ബ്രാഞ്ചുകളെ സമീപിക്കാം.

kochi news canara bank
Advertisment