Advertisment

അഭിലാഷ് ടോമിയെ തേടിയുള്ള യാത്രയ്ക്കിടെ എത്തിയത് അച്ഛന്റെ മരണവാര്‍ത്ത: രക്ഷാദൗത്യത്തില്‍ നിന്ന് പിന്മാറാതെ ഇന്ത്യന്‍ നാവികന്‍

New Update

ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ്‌വഞ്ചി തകര്‍ന്ന് അപകടത്തില്‍പ്പെട്ട അഭിലാഷ് ടോമിയ്ക്കായുള്ള രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ നാവികസേന സംഘത്തിലെ നാവികന്‍ രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നത് തീരാദു:ഖം കടിച്ചമര്‍ത്തിയാണ്. അച്ഛന്റെ മരണവാര്‍ത്ത അറിഞ്ഞിട്ടും രക്ഷാദൗത്യത്തില്‍ നിന്ന് പിന്മാറാതെ നീങ്ങുകയാണ് നാവികസേനയുടെ ഐഎന്‍എസ് സത്പുര എന്ന യുദ്ധക്കപ്പലിന്റെ കമാന്‍ഡറായ അലോക്.

Advertisment

publive-image

ബിഹാര്‍ മുസാഫര്‍പുര്‍ സ്വദേശിയാണ് ക്യാപ്റ്റന്‍ അലോക് ആനന്ദ്. ഇന്ത്യന്‍ മഹാസമദ്രത്തില്‍ ശ്രീലങ്കയ്ക്കും- മാലെദ്വീപിനും ഇടയിലുള്ളപ്പോഴാണ് ശനിയാഴ്ച വൈകിട്ട് അഭിലാഷ് ടോമിക്കായുള്ള രക്ഷാദൗത്യത്തില്‍ പങ്കുചേരാന്‍ അലോകിനു നിര്‍ദേശം ലഭിക്കുന്നത്. അപ്പോള്‍ തന്നെ കപ്പല്‍ തിരിച്ചു. ഇന്നലെ രാവിലെയാണ് അലോകിന്റെ പിതാവ് മരിച്ചതായി നാവികസേനയ്ക്കു വിവരം ലഭിച്ചത. ഇക്കാര്യം ഉടന്‍ അലോകിനെ അറിയിക്കുകയും കരയിലേക്ക് മടങ്ങിക്കോളാന്‍ സേന നിര്‍ദേശം നല്‍കുകയും ചെയ്തു.

എന്നാല്‍ അഭിലാഷ് ടോമിയെ രക്ഷിക്കാതെ തിരിച്ചു പോകുന്നില്ലെന്നായിരുന്നു അലോകിന്റെ മറുപടി. ഫ്രഞ്ച് കപ്പല്‍ ഇന്ന് ഉച്ചയോടെ അഭിലാഷ് ടോമിയുടെ അടുത്തെത്തി പായ്‌വഞ്ചിയില്‍ നിന്ന് രക്ഷപ്പെടുത്തി ഓസ്‌ട്രേലിയന്‍ കപ്പലിനു കൈമാറുമെന്നാണ് വിവരം തുടര്‍ന്ന് നാളെയോടെ ഐഎന്‍എസ് സത്പുരയിലേക്ക് മാറ്റി ഇന്ത്യയിലെത്തിക്കും.

Advertisment