Advertisment

അങ്കമാലിയില്‍ കെഎസ്ആർടിസി സ്റ്റാൻ‍ഡിലേക്കു കയറി യാത്രക്കാരെ കയറ്റാൻ ശ്രമിച്ച സ്വകാര്യബസ് പൊലീസ് കസ്റ്റഡിയിലെടുത്തു

New Update

publive-image

അങ്കമാലി: കെഎസ്ആർടിസി സ്റ്റാൻ‍ഡിലേക്കു കയറി യാത്രക്കാരെ കയറ്റാൻ ശ്രമിച്ച സ്വകാര്യബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ–പുത്തൻവേലിക്കര റൂട്ടിലോടുന്ന ബസേലിയോസ് ബസാണു കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് കയറ്റിയത്. കെഎസ്ആർടിസിയിൽ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന സമരത്തിന്റെ മറവില്‍ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തുകയായിരുന്നു.

ന്നു രാവിലെ 10.20 നായിരുന്നു സംഭവം. കെഎസ്ആർടിസി അധികൃതർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കെഎസ്ആർടിസി സ്റ്റാൻഡിലേക്കു മറ്റു വാഹനങ്ങൾ കയറ്റാൻ പാടില്ല എന്നിരിക്കെ, റൂട്ട് തെറ്റിച്ചതിനും മനുഷ്യജീവന് അപകടകരമായ വിധത്തിൽ ബസ് ഓടിച്ചു കയറ്റിയതിനും ബസ് ഡ്രൈവർക്കെതിരെ കേസ് എടുത്തു.

Advertisment