Advertisment

‘രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണം’, ചിദംബരത്തിന്‍റെ വീട്ടിൽ അർധരാത്രി നോട്ടീസ് പതിച്ച് സിബിഐ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി : മുന്‍ധനമന്ത്രി പി ചിദംബരത്തിന്റെ വീട്ടില്‍ അര്‍ധരാത്രി നോട്ടീസ് പതിച്ച് സിബിഐ. ‘രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണം’ എന്നാവശ്യപ്പെട്ടുള്ള നോട്ടീസാണ് ഡല്‍ഹി ജോര്‍ബാഗിലുള്ള ചിദംബരത്തിന്റെ വസതിയില്‍ പതിച്ചിരിക്കുന്നത്.

എന്നാല്‍ പി ചിദംബരം ഇപ്പോഴെവിടെയാണെന്ന് ആര്‍ക്കുമറിയില്ല. നിലവില്‍ അദ്ദേഹം വീട്ടിലില്ലെന്നാണ് ലഭിക്കുന്ന മറുപടി.

വൈകിട്ടോടെ സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയെങ്കിലും അവിടെയില്ലെന്ന് മറുപടി കിട്ടിയ ശേഷം മടങ്ങിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് സംഘം എത്തി. സിബിഐ മടങ്ങിയതിന് പിന്നാലെയാണ് ജോര്‍ബാഗിലെ വസതിയിലേക്ക് നാലംഗഎന്‍ഫോഴ്‌സ്‌മെന്റ് സംഘമെത്തിയത്.

2007ല്‍ കേന്ദ്ര ധനമന്ത്രിയായിരിക്കേ ചിദംബരം 305 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിലാണ് ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് പ്രതിചേര്‍ത്തത്. കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പ്രതിയാണ്. ഇരുവര്‍ക്കും അറസ്റ്റില്‍ നിന്ന് കോടതി ഇതുവരെ സംരക്ഷണം നല്‍കിയിരുന്നു.

ജസ്റ്റീസ് സുനില്‍ ഗൗറിന്റേതാണ് വിധി. ജനുവരി 25 മുതല്‍ പരിഗണനയിലിരിക്കുന്ന ഹര്‍ജിയില്‍ ചിദംബരത്തിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന നിലപാടാണ് എന്‍ഫോഴ്സ്മെന്റും സി.ബി.ഐയും സ്വീകരിച്ചിരുന്നത്.

Advertisment