Advertisment

ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റിയുടെ ഡല്‍ഹി,ബംഗളൂരു ഓഫിസുകളില്‍ സി.ബി.ഐ റെയ്ഡ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബംഗളൂരു: ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റിയുടെ ഡല്‍ഹി,ബംഗളൂരു ഓഫിസുകളില്‍ സി.ബി.ഐ റെയ്ഡ്. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ) ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് റെയ്ഡ്. അതേസമയം, റെയ്ഡിനെ കുറിച്ച്‌ സി.ബി.ഐ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertisment

publive-image

ബംഗളൂരുവിലെ ഓഫിസില്‍ വെള്ളിയാഴ്ട രാവിലെ 8.30ന് ആരംഭിച്ച റെയ്ഡ് വൈകീട്ട് അഞ്ച് വരെ തുടര്‍ന്നു.

വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിക്കുന്നുവെന്ന് ആരോപിച്ച്‌ വര്‍ഷങ്ങളായി ആംനെസ്റ്റി ഇന്ത്യ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ വര്‍ഷം ബംഗളൂരുവിലെ ഓഫിസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അധികൃതര്‍ റെയ്ഡ് ചെയ്തിരുന്നു.

ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ പേരില്‍ സ്ഥാപനം തുടങ്ങി വിദേശത്ത് നിന്ന് 36 കോടി രൂപ സ്വീകരിച്ചെന്ന് ആരോപിച്ചായിരുന്നു അന്നത്തെ റെയ്ഡ്.

മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന കാരണത്താല്‍ തങ്ങള്‍ക്ക് നേരെ ഏതാനും വര്‍ഷങ്ങളായി ഉപദ്രവം തുടരുകയാണെന്ന് ആംനെസ്റ്റി ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ നിയമങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും അനുസൃതമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ആംനെസ്റ്റി പ്രസ്താവനയില്‍ പറഞ്ഞു.

Advertisment