Advertisment

പ്രഭാത സവാരിക്കിടെ പിന്നില്‍ നിന്ന് പാഞ്ഞെത്തിയ ഓട്ടോറിക്ഷ ഇടിച്ച് മരണം! ജാര്‍ഖണ്ഡിലെ ജഡ്ജി ഉത്തം ആനന്ദിന്റെ അസ്വഭാവിക മരണത്തില്‍ അന്വേഷണം ഏറ്റെടുത്ത് സിബിഐ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ജഡ്ജി ഉത്തം ആനന്ദിന്റെ അസ്വഭാവിക മരണത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. ധന്‍ബാദിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെക്ഷന്‍സ് ജഡ്ജിയായിരുന്ന ഇദ്ദേഹം ജൂലൈ 28-നാണ് മരിച്ചത്.

പതിവു പ്രഭാത സവാരിക്കിറങ്ങിയ ജഡ്ജി ആനന്ദിനെ ഒരു ഓട്ടോ റിക്ഷ പിന്നില്‍ നിന്ന് വന്നിടിക്കുകയായിരുന്നു. അതിനുശേഷം വാഹനം നിര്‍ത്താതെ പോയി. നഗരത്തിലെ രണ്‍ധീര്‍ വര്‍മ ചൗക്കിനു സമീപത്തുള്ള ന്യൂ ജഡ്ജ് കോളനിക്കടുത്തുള്ള വളവില്‍വച്ചാണ് സംഭവം നടന്നത്.

ഗുരുതരമായി പരിക്കേറ്റ് കിടന്ന അദ്ദേഹത്തെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

Advertisment