Advertisment

മലപ്പുറം ജില്ലയിലെ മുഴുവൻ സ്കൂളുകളും പ്രവാസികളെ ക്വാറന്റൈൻ ചെയ്യാൻ വിട്ടുനൽകും: സിബിഎസ്ഇ മാനേജ്മെൻറ്സ് അസോസിയേഷൻ

New Update

publive-image

Advertisment

മലപ്പുറം: നാട്ടിലെത്തുന്ന പ്രവാസി മലയാളികളെ ക്വാറന്റൈൻ ചെയ്യാൻ ജില്ലയിലെ മുഴുവൻ സിബിഎസ്ഇ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിട്ടുനൽകുമെന്ന് സിബിഎസ്ഇ സ്കൂൾ മാനേജ്മെൻ്റ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി സർക്കാറിനെ അറിയിച്ചു.

രാജ്യത്ത് വൈജ്ഞാനിക, സാമൂഹിക പുരോഗതിക്കു തുല്യതയില്ലാത്ത സംഭാവനകൾ നൽകിയവരാണ് ഗൾഫ് പ്രവാസികൾ എന്ന് അസോസിയേഷൻ അനുസ്മരിച്ചു.

വൈദ്യുതിയും വെള്ളവും മുഴുവൻ സമയവും ലഭിക്കുന്ന മികച്ച സൗകര്യങ്ങളോടുകൂടിയ 124 സിബിഎസ്ഇ സ്കുളുകളാണ് ജില്ലയിലുള്ളത്. ഇവ വിവിധ ചാരിറ്റബിൾ സൊസൈറ്റികളുടെയും ട്രസ്റ്റുകളുടെയും മേൽനോട്ടത്തിലാണ് ഈ സ്കൂളുകൾ പ്രവർത്തിക്കുന്നത് എന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

വീഡിയോ കോൺഫ്രൻസ് മുഖേന ചേർന്ന മീറ്റിംഗിൽ അസോസിയേഷൻ പ്രസിഡണ്ട് എ മൊയ്തീൻ കുട്ടി, അബ്ദുൾ ജബ്ബാർ, കല്ലിങ്ങൽ മുഹമ്മദലി, സെക്രട്ടറി മജീദ് ഐഡിയൽ, ട്രഷറർ പത്മകുമാർ, ഡോ: കെ എ മുഹമ്മദ്,അബ്ദുൾ അസീസ് എന്നിവർ സംബന്ധിച്ചു.

covid cbse quarantine
Advertisment