സിബിഎസ്ഇ പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ ഇനി മുതല്‍ പൈതണ്‍, സിപ്ലസ്പ്ലസ് എന്നീ പ്രോഗ്രാമിങ് ലാംഗ്വേജുകള്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, January 10, 2019

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ ഇനി മുതല്‍ പൈതണ്‍, സിപ്ലസ്പ്ലസ് എന്നീ പ്രോഗ്രാമിങ് ലാംഗ്വേജുകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇവയില്‍ താത്പര്യമുള്ള ഏതെങ്കിലും ഒരു വിഭാഗത്തിനുമാത്രം വിദ്യാര്‍ഥികള്‍ ഉത്തരമെഴുതിയാല്‍ മതിയെന്നാണ് സി.ബി.എസ്.ഇ സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ഇത്തവണത്തെ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. മാര്‍ച്ച് 28ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cbse.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

×