Advertisment

2015-ല്‍ പെട്രോളിന് ഈടാക്കിയ കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി 18.64 രൂപ, ഇപ്പോള്‍ 34.10 രൂപ ! ബിജെപിയെ രണ്ടു തവണ തിരഞ്ഞെടുത്താല്‍ നികുതിയും ഇരട്ടിയാക്കുമെന്ന് കെ. സുധാകരന്‍

New Update

publive-image

ന്യൂഡല്‍ഹി: 2015-നെ അപേക്ഷിച്ച് പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ് തീരുവ ഇരട്ടിയായി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കെ.പി.സി.സി അധ്യക്ഷനും എംപിയുമായ കെ.സുധാകരന്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

2015-ല്‍ പെട്രോളിന് 18.64 രൂപ സെന്‍ട്രല്‍ എക്‌സൈസ് തീരുവ ഈടാക്കിയെങ്കില്‍, ഇപ്പോള്‍ 34.10 രൂപയാണ് ഈടാക്കുന്നത്. ഡീസലിന് 2015-ല്‍ 12.62 രൂപയും, ഇപ്പോള്‍ 34.20 രൂപയുമാണ് ഈടാക്കുന്നത്. 'ബിജെപിയെ രണ്ടു തവണ തിരഞ്ഞെടുത്തു. അവര്‍ നിങ്ങളുടെ നികുതി ഇരട്ടിയാക്കി'യെന്ന് കെ.സുധാകരന്‍ ഇത് സംബന്ധിച്ച് ട്വിറ്ററില്‍ പ്രതികരിച്ചു.

tax k sudhakaran petrol diesel fuel
Advertisment