Advertisment

കോണ്‍ഗ്രസ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളലിനെതിരെ ജിഎസ്ടി 15-18 ശതമാനമാക്കി ചുരുക്കി വിലക്കുറവ് നടപ്പിലാക്കാനൊരുങ്ങി മോഡി സര്‍ക്കാര്‍. ആദ്യം പരമാവധിയ്ക്കും മുകളില്‍ എത്തിച്ച നിരക്ക് ശരാശരിയിലേയ്ക്ക് കൊണ്ടുവരും !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍ തെരഞ്ഞെടുപ്പ് ആയുധമാക്കാന്‍ ഒരുങ്ങുമ്പോള്‍ ജി എസ് ടി നടപ്പിലാക്കിയത്തിലെ സ്വന്തം മണ്ടത്തരങ്ങള്‍ തിരുത്തി വിലക്കുറവ് നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഭൂരിപക്ഷം ഉത്പന്നങ്ങളുടെയും നികുതി നിരക്ക് പരമാവധി 18 ശതമാനത്തില്‍ പരിമിതപ്പെടുത്തി വിലക്കയറ്റത്തിന്റെ പരുക്കില്‍ നിന്നും രക്ഷനേടാനാണ് മോഡി സര്‍ക്കാരിന്‍റെ നീക്കം.

ഒരു ഉത്പന്നത്തിന്‍റെ വിലയുടെ നാലിലൊന്നിലേറെ ടാക്സ് ഈടാക്കാനുള്ള ജി എസ് ടി പരിഷ്കാരമാണ് ഇന്ത്യന്‍ വിപണിയുടെ നട്ടെല്ല് ഒടിച്ചത്. ഇത് പരിഹരിക്കാനാണ് ഇപ്പോള്‍ പുതിയ നീക്കം.

publive-image

എ.സി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ഡിജിറ്റല്‍ ക്യാമറ, വീഡിയോ ഗെയിം തുടങ്ങി നിരവധി ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമോ അതില്‍ താഴെയോ ആക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലവില്‍ ഇവയുടെ നികുതി നിരക്ക് 28 ശതമാനമാണ്.

മിക്ക ഉത്പന്നങ്ങളെയും 18 ശതമാനം നികുതി നിരക്കിന് താഴെ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കേന്ദ്രം നികുതി നിരക്ക് കുറയ്ക്കാനൊരുങ്ങുന്നത്. തങ്ങള്‍ പരമാവധിക്കും മുകളില്‍ എത്തിച്ച നികുതി നിരക്ക് ശരാശരിയിലേയ്ക്ക് കൊണ്ടുവരാനാണ് നീക്കം . ശനിയാഴ്ച നടക്കുന്ന ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

publive-image

വാട്ടര്‍ ഹീറ്റര്‍, പെയിന്റുകള്‍, പെര്‍ഫ്യൂമുകള്‍, ട്രാക്ടറുകള്‍, വാഹനങ്ങളുടെ ഘടകങ്ങള്‍, വാക്വം ക്ലീനറുകള്‍, ഹെയര്‍ ക്ലിപ്പുകള്‍, ഷേവറുകള്‍, സിമന്റ്, പുട്ടി, വാര്‍ണിഷ്, മാര്‍ബിള്‍ തുടങ്ങിയവയ്ക്കും വിലകുറയുമെന്നാണ് വിവരം. പരമാവധി ഉതപന്നങ്ങളെ ഭാവിയില്‍ 15 ശതമാനം നികുതി നിരക്കില്‍ എത്തിക്കുമെന്നാണ് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞിരുന്നത്.

ആഡംബര വാഹനങ്ങള്‍, ഉല്ലാസ നൗകകള്‍, സ്വകാര്യ വിമാനങ്ങള്‍, സിഗരറ്റ്, പാന്‍മസാല, പുകയില ഉത്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവയ്ക്ക് നിലവിലുള്ള 28 ശതമാനം തുടരും.

congress bjp bjp flop
Advertisment